Follow KVARTHA on Google news Follow Us!
ad

Accidental Death | ജീപ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടം; കാപ്പി വ്യാപാരിയും മില്‍ ഉടമയുമായ മലയാളി കര്‍ണാടകയില്‍ മരിച്ചു

ഇഞ്ചി കൃഷിയിടത്തിലേക്കുള്ള യാത്ര ദുരന്തത്തില്‍ കലാശിച്ചു Malayalee-Died, Merchant, Karnataka-News, Road-Accident, Accidental-Death
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com) കാപ്പി കൃഷി വ്യാപാരിയും മില്‍ (Mill) ഉടമയുമായ മലയാളി കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ മരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54)  മരിച്ചത്. പരുക്കേറ്റ കരണി നെല്ലിക്കുന്നേല്‍ ബെന്നി (46) മൈസൂറു ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷാജിയും ബെന്നിയും മൈസൂറിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. വെള്ളിയാഴ്ച പുലര്‍ചെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ജീപ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

പ്രദേശവാസികള്‍ ഇരുവരെയും മൈസൂറിലെ ജെജെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ശ്വാസതടസം നേരിട്ട ഷാജി മരണപ്പെടുകയുമായിരുന്നു. പുറമെ ഷാജിക്ക് കാര്യമായ പരുക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. 

സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ് ഷാജി. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ അംഗം കൂടിയായ നിഷയാണ് ഭാര്യ. മക്കള്‍: ഫെമിന്‍ ഷാജി, ടോംസ്, ജെയ്‌സ് ഷാജി. 

News, Kerala-News, Kerala, Accident-News, Vehicle, Accidental Death, Road Accident, Hospital, Treatment, News-Malayalam, Injured, Malayalee merchant dies in Karnataka road accident.


Keywords: News, Kerala-News, Kerala, Accident-News, Vehicle, Accidental Death, Road Accident, Hospital, Treatment, News-Malayalam, Injured, Malayalee merchant dies in Karnataka road accident. 

Post a Comment