Follow KVARTHA on Google news Follow Us!
ad

Found Dead | അവയവദാന സമ്മപത്രമെഴുതിയത് 20 ദിവസം മുന്‍പ്; പിന്നാലെ യുവാവ് തൂങ്ങി മരിച്ച നിലയില്‍; 'ബോഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍' തന്നെ കീഴ്‌പ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്

ചികിത്സിച്ച ഡോക്ടറോട് നന്ദിയും സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചും കുറിപ്പ് Youth-Died, Organ-Donation, Consent-Letter, Malappuram-News
മലപ്പുറം: (www.kvartha.com) അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരന്‍ (23) ആണ് മരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജീവനൊടുക്കിയത്. 

തിങ്കളാഴ്ച രാവിലെയാണ് ജ്യോതിഷിനെ കുടുംബം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഒന്‍പതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ സമ്മതമാണെന്ന വിവരം ജ്യോതിഷ് ഫേസ്ബുകിലൂടെ അറിയിക്കുന്നത്. 

ബോഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ എന്ന മനോരോഗം തന്നെ കീഴ്‌പ്പെടുത്തിയിരുന്നുവെന്നും അതില്‍ നിന്ന് കരകയറാന്‍ പറ്റാത്ത രീതിയില്‍ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. 

തന്നെ ചികിത്സിച്ച ഡോക്ടറോട് നന്ദിയും, സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചുമാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ കുറിപ്പ് ജ്യോതിഷ് ഫേസ്ബുകിലൂടെയും പങ്കുവച്ചിരുന്നു.

News, Kerala-News, Kerala, Facebook, Social Media, Malappuram-News, Youth, Died, Obituary, Local-News, Family, Friends, Doctor, News-Malayalam, Malappuram: Youth found dead after writing consent letter to donating organs.


Keywords: News, Kerala-News, Kerala, Facebook, Social Media, Malappuram-News, Youth, Died, Obituary, Local-News, Family, Friends, Doctor, News-Malayalam, Malappuram: Youth found dead after writing consent letter to donating organs.

Post a Comment