Follow KVARTHA on Google news Follow Us!
ad

Attacked | കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തി പരുക്കേല്‍പിച്ചു; പിന്നാലെ സ്വയം കഴുത്തുമുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ഇരുവരുടെയും നില ഗുരുതരം

ഇരുവരും മുന്‍ പരിചയമുള്ള ആളുകളാണെന്നാണ് സൂചന Malappuram-News, Woman-Attacked, Youth, Man, K-SWIFT-Bus
മലപ്പുറം: (www.kvartha.com) കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തി പരുക്കേല്‍പിച്ചതിന് പിന്നാലെ സ്വയം കഴുത്തുമുറിച്ച ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. ഇരുവരെയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്.

വയനാട് സ്വദേശിയായ സനില്‍ എന്ന യുവാവാണ് യാത്രക്കാരിയായ ഗൂഡല്ലൂര്‍ സ്വദേശിനിയെ കുത്തി പരുക്കേല്പിച്ചത്. ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ഇവരെ ആദ്യം തിരൂരങ്ങാടിയിലെ  ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും നില ഗുരുതരമെന്നാണ് വിവരം.   

മൂന്നാര്‍- ബെംഗ്‌ളൂറു ബസില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബസ് വെന്നിയൂരില്‍ എത്തിയപ്പോള്‍ യുവാവ് കത്തികൊണ്ടു യുവതിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് യുവാവ് സ്വയം കഴുത്തറക്കുകയും ചെയ്തുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

യുവതി അങ്കമാലിയില്‍ നിന്നും യുവാവ് എടപ്പാളില്‍നിന്നുമാണ് ബസില്‍ കയറിയതെന്നാണ് വിവരം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആയിരുന്നു രണ്ടുപേരും ടികറ്റ് എടുത്തിരുന്നത്. ഇരുവരും ബസിന്റെ പിന്നിലെ സീറ്റിലായിരുന്നു. ഭക്ഷണം കഴിക്കാനായി ചങ്കുവെട്ടിയില്‍ ബസ് നിര്‍ത്തിയിരുന്നു. യാത്ര പുനരാരംഭിച്ചപ്പോഴാണ് ആക്രമണം നടന്നത്. ഇരുവരും മുന്‍ പരിചയമുള്ള ആളുകളാണെന്നാണ് സൂചന.

ബസിലെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്നാണ് രണ്ടുപേരെയും തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ബസിനകത്ത് രക്തം വാര്‍ന്ന നിലയിലാണ്. യുവാവിന്റേത് ആസൂത്രിത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ബ്ലേഡ് കത്തി കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News, Kerala-News, Kerala, News-Malayalam, Attacked, Injured, Hospital, KSRTC, Bus, K SIFT, Crime, Accused, Police, Case, Crime-News, Malappuram: Woman Attacked by Man at KSRTC SWIFT Bus.


Keywords: News, Kerala-News, Kerala, News-Malayalam, Attacked, Injured, Hospital, KSRTC, Bus, K SIFT, Crime, Accused, Police, Case, Crime-News, Malappuram: Woman Attacked by Man at KSRTC SWIFT Bus.

Post a Comment