Fire | മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; ഓടോ സ്‌പെയര്‍ പാര്‍ട്‌സ് കടയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു
May 7, 2023, 09:55 IST
മലപ്പുറം: (www.kvartha.com) വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. പുലര്‍ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. അഞ്ച് യൂനിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പരിശ്രമം നടത്തുന്നു.
ഓടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പെടുന്ന കെട്ടിടത്തിലാണ് അപകടം. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നു പിടിക്കുകയായിരുന്നു. ഓടോ സ്‌പെയര്‍ പാര്‍ട്‌സ് കടയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തമാണ് തല നാരിഴയ്ക്ക് മാറിയത്.
എന്‍ജിന്‍ ഓയില്‍ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ കാരണം. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്‌നിശമന സേനയുടേയും പൊലീസിന്റെയും പരിശോധന പിന്നീട് നടക്കും.
Keywords: News, Kerala-News, Kerala, Malappuram-News, Fire, Fire Force, News-Malayalam, Malappuram, Malappuram: Two storey building catches fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.