Investigation | നായയെ ബൈകിന്റെ പുറകില്‍ കെട്ടിവലിച്ച് ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്; സംഭവത്തില്‍ അറസ്റ്റ് ഉടന്‍

 


മലപ്പുറം: (www.kvartha.com) നായയോട് യുവാവിന്റെ ക്രൂരത. നായയെ ബൈകിന്റെ പുറകില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എടക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് മിണ്ടാപ്രാണിയോട് ക്രൂരത അരങ്ങേറിയത്. 

ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. ചുങ്കത്തറ ഗ്രാമ പഞ്ചായത് പരിധിയിലെ അബ്ദുല്‍ കരീമാണ് നായയെ ബൈകിന് പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത റോഡില്‍ വച്ച് കണ്ടത്. 

ബൈകിന് ഒപ്പമെത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വേഗതക്കൂട്ടി മുന്നോട്ടു പോവുകയായിരുന്നു അബ്ദുല്‍ കരീമെന്നും തുടര്‍ന്ന്, പിന്നാലെ പോയി വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു.

സ്വന്തം വളര്‍ത്തുനായയാണ് ഇതെന്നാണ് അബ്ദുല്‍ കരീം വാദിച്ചത്. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാന്‍ പറയുന്നുണ്ടെകിലും വലിച്ചുകൊണ്ടു പോകാന്‍ കാരണമെന്തെന്ന ചോദ്യത്തിന് വീഡിയോയില്‍ മറുപടി പറയുന്നില്ല. ഈ സമയത്ത് നായക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്ന് ദൃശ്യം പകര്‍ത്തിയ അനൂപ് പറഞ്ഞു. ഒരു കിലോമീറ്ററോളം നായയെ വലിച്ചുകൊണ്ടു പോയതായി ദൃക് സാക്ഷി വ്യക്തമാക്കി.

ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എടക്കര പൊലീസ് ദൃക് സാക്ഷി അനൂപിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Investigation | നായയെ ബൈകിന്റെ പുറകില്‍ കെട്ടിവലിച്ച് ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്; സംഭവത്തില്‍ അറസ്റ്റ് ഉടന്‍


Keywords:  News, Kerala-News, Kerala, Malappuram-News, News-Malayalam, Malappuram: Police investigation in footage of dog being tied to back of bike. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia