Arrested | ട്രെയിനില്‍ കടത്തുകയായിരുന്ന 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പിടിയില്‍
May 30, 2023, 10:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ 95 കിലോ കഞ്ചാവുമായി പിടിയില്‍. മധ്യപ്രദേശ് പന്ന ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് ട്രെയിനില്‍ കടത്തുന്നതിനിടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നാണ് വിവരം. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു.
സത്ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് നൗ ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: News, National, Arrested, Madhya Pradesh, Satna, Bajrang Dal, Train, National-News, Madhya Pradesh: Bajrang Dal's District Convener Arrested with 95 kg Weed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.