M K Muneer | യുഡിഎഫ് പ്രതിഷേധ സമരത്തില്‍ സംസാരിക്കുന്നതിനിടെ എംകെ മുനീര്‍ കുഴഞ്ഞുവീണു
May 20, 2023, 13:57 IST
തിരുവനന്തപുരം: (www.kvartha.com) യുഡിഎഫ് പ്രതിഷേധ സമരത്തില്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തുകയും തുടര്‍ന്ന് അദ്ദേഹം വേദി വിടുകയും ചെയ്തു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം തന്നെ നേതാക്കളെ അറിയിച്ചിരുന്നു.
എല്‍ഡിഎഫ് സര്‍കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സമരത്തെ മുനീര്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേയായിരുന്നു സംഭവം. മൈകിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു. എംകെ മുനീറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: UDF News, Pinarayi Vijayan govt, Kerala News, Malayalam News, M K Muneer, Politics, Political News, Kerala Politics, M K Muneer collapsed while speaking at UDF protest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.