പിഎസ്ജി മെസിയെ രണ്ടാഴ്ചത്തേക്ക് വിലക്കുകയും അദ്ദേഹത്തിന്റെ വേതനത്തില്‍ കുറച്ച് തുക ഈടാക്കുകയും ചെയ്തു, എന്നാല്‍ തിങ്കളാഴ്ച മെസി വീണ്ടും ടീമിലേക്ക് മടങ്ങിയെത്തി. ട്രോയ്സിനെതിരായ ഞായറാഴ്ചത്തെ 3-1 വിജയം നഷ്ടപ്പെട്ട മെസി അജാസിയോയ്ക്കെതിരായ ശനിയാഴ്ചത്തെ ഹോം മത്സരത്തില്‍ തിരിച്ചെത്തും. നാല് മത്സരങ്ങള്‍ ശേഷിക്കെ നിലവില്‍ ആറ് പോയിന്റുള്ള ലെന്‍സിനേക്കാള്‍ ലീഡ് നേടി കിരീടം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തിരിച്ചുവരവ്.
⚽️🔛 Leo Messi de retour à l'entraînement ce lundi matin. pic.twitter.com/VkGGN3G8OI
— Paris Saint-Germain (@PSG_inside) May 8, 2023
അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്റെ പേരില്‍ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ലിയോണല്‍ മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദി ക്ലബായ അല്‍ ഹിലാലിലേക്കാവും മെസി പോകുകയെന്നായിരുന്നു റിപ്പോര്‍ട്ട്.
Keywords: Lionel Messi, Football News, PSG, Sports, Sports News, Lionel Messi RETURNS to training with PSG.
< !- START disable copy paste -->