Follow KVARTHA on Google news Follow Us!
ad

Arrested | 'സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി തല മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു'; വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

ശുചീകരണ തൊഴിലാളികളാണ് ശരീരഭാഗം കണ്ടെത്തിയത് Hyderabad-News, Malakpet-Police, Landlord-Held, Woman-Killed
ഹൈദരാബാദ്: (www.kvartha.com) 55 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജില്‍ സൂക്ഷിച്ചെന്ന കേസില്‍ വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. അനുരാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബി ചന്ദ്ര മോഹന്‍(48) എന്നയാളാണ് അറസ്റ്റിലായത്. 

പൊലീസ് പറയുന്നത്: കഴിഞ്ഞ ആഴ്ചയാണ് അനുരാധയുടെ തല കറുത്ത പോളിതീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ മുസീ നദിക്കു സമീപമുള്ള അഫ്‌സല്‍ നഗര്‍ കമ്യൂനിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഒരാഴ്ചയ്ക്കുശേഷം സ്ത്രീ താമസിച്ച വീടിന്റെ ഉടമസ്ഥന്‍ അറസ്റ്റിലാകുന്നത്. 

മറ്റു ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുന്നതിനായി ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ചന്ദ്ര മോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. അനുരാധ ആളുകള്‍ക്കു പലിശയ്ക്കു പണം നല്‍കാറുണ്ടായിരുന്നു. ചന്ദ്ര മോഹന്‍ ഇവരില്‍നിന്ന് ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കാന്‍ അനുരാധ സമ്മര്‍ദം ചെലുത്തിയപ്പോഴാണ് ഇയാള്‍ കൊലപാതകത്തിനു പദ്ധതിയിട്ടതെന്നാണ് വിവരം. 

മേയ് 12 ഇരുവരും തമ്മില്‍ വാകുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ചന്ദ്ര മോഹന്‍ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. വയറ്റിലും നെഞ്ചിലും ആഴത്തില്‍ മുറവേല്‍പ്പിച്ചെന്നാണു വിവരം. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന അറക്കവാള്‍ ഉപയോഗിച്ച് ഇവരുടെ ശരീരഭാഗങ്ങള്‍ ആറു കഷണങ്ങളായി മുറിച്ച് കവറിലാക്കി ഫ്രിജില്‍ സൂക്ഷിച്ചു. 

ഇതില്‍ തല ഇയാള്‍ പോളിതീന്‍ കവറിലാക്കി വലിച്ചെറിഞ്ഞു. ഫ്രിജില്‍ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളുടെ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാന്‍ അവരുടെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തുവന്നെന്നും പൊലീസ് അറിയിച്ചു.

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകവുമായി ഇതിന് ഏറെ സാമ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളായി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ചതിനുശേഷം ഇവരുടെ പങ്കാളി അഫ്താബ് പൂനവാല ഇതു വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. 

News, National-News, National, Hyderabad-News, Malakpet-Police, Landlord-Held, Woman-Killed, Crime-News, Crime, Landlord held in Hyderabad week after woman’s dead body found on footpath.


Keywords: News, National-News, National, Hyderabad-News, Malakpet-Police, Landlord-Held, Woman-Killed, Crime-News, Crime, Landlord held in Hyderabad week after woman’s dead body found on footpath.

Post a Comment