Controversary | പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത് ആര്‍ജെഡിയുടെ ട്വീറ്റ്, വിവാദം

 


ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വിഷയത്തില്‍ രാഷ്ട്രീയ വിവാദം തുടരുന്നു. അതിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ചിത്രവുമായി താരതമ്യപ്പെടുത്തിയുള്ള ആര്‍ജെഡിയുടെ ട്വീറ്റ് വിവാദമായി. പാര്‍ലമെന്റിന്റെ പുതിയ മന്ദിരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത സമയത്താണ് ആര്‍ജെഡിയുടെ ഈ ട്വീറ്റ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചിട്ടുണ്ട്, ഇതില്‍ ആര്‍ജെഡിയും ഉള്‍പെടുന്നു.
  
Controversary | പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത് ആര്‍ജെഡിയുടെ ട്വീറ്റ്, വിവാദം

ആര്‍ജെഡി പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തെ ശവപ്പെട്ടിയോടാണ് ഉപമിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു വശത്ത് ശവപ്പെട്ടിയും മറുവശത്ത് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടവും കാണാം. 'ഇതെന്താണ്?' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ട്വീറ്റിന് പിന്നാലെ ബിജെപി നേതാക്കള്‍ ആര്‍ജെഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതോടെ വിശദീകരണവുമായി ആര്‍ജെഡി രംഗത്തെത്തി. ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടുവെന്നും അതിനാല്‍ ശവപ്പെട്ടി പ്രതീകാത്മകമായി തങ്ങളുടെ ട്വീറ്റില്‍ കാണിക്കുകയാണ് ചെയ്തതെന്നും ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ് പറഞ്ഞു. രാജ്യം അത് അംഗീകരിക്കില്ല. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും ചര്‍ച്ചകള്‍ നടക്കുന്ന സ്ഥലവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Controversary, RJD, Twitter, New Parliament, National News, Parliament News, Lalu Yadav, Politics, Political News, Political Controversy, Social Media, Lalu Yadav's RJD Compares New Parliament Structure With Coffin In Controversial Tweet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia