ചെന്നൈ: (www.kvartha.com) ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഖുഷി'. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഇപ്പോഴിതാ സാമന്ത -വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'നാ റോജ നുവ്വേ'യുടെ ലിറികല്‍ വീഡിയോയാണ് പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. തടസങ്ങളൊക്കെ നീങ്ങി ചിത്രം റിലീസിന് തയ്യാറാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
മുരളി ജി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമും പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിശാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിശാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറാ'ണ് വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ശാകുന്തളം' ആണ്. ഗുണശേഖര്‍ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നന്നത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യായപ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.
Keywords: News, Kerala, Kerala-News, Entertainment, Song, Cinema, Entertainment-News, Kushi Song Na Roja Nuvve Out! Vijay Deverakonda Is All Smitten By Samantha Ruth Prabhu In This Love Anthem.