കോഴിക്കോട്: (www.kvartha.com) ദേശീയപാതയില്‍ വാഹനാപകടത്തില്‍ 30 കാരന് ദാരുണാന്ത്യം. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിന്‍ ബാബു ആണ് മരിച്ചത്. വടകര കണ്ണൂക്കര ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയിലാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക് ലോറിയുമായി കൂട്ടിയിടിച്ചാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ ബൈകില്‍ മടപ്പള്ളി കോളജ് മൈതാനത്തില്‍ വ്യായാമത്തിനു പോകുമ്പോഴാണ് സുബിന്‍ അപകടത്തില്‍പെട്ടത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട് രെജിസ്‌ട്രേഷന്‍ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. സംസ്‌കാരം വ്യാഴാഴ്ച രാത്രി വീട്ടുവളപ്പില്‍ നടന്നു.
Keywords: News, Kerala-News, Kerala, News-Malayalam, Accident, Accidental Death, Youth, Funeral, Bike, Accident-News, Kozhikode: Youth dies after lorry hits bike.