കൊയിലാണ്ടി: (www.kvartha.com) അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കോഴിക്കോട് ചേമഞ്ചേരിയിലാണ് സംഭവം. ചേമഞ്ചേരി തുവക്കോട് പോസ്റ്റ് ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ വീട്ടിലാണ് ഉള്ളത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടക്കുന്നു.
Keywords: News, Kerala-News, Kerala, Regional-News, Local-News, Found-Dead, Dead Body, Well, Mother, Child, Kozhikode: Mother and child dead in well.