Gold Snatched | മാമ്പഴം ചോദിച്ചെത്തി കവര്‍ച; ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ 8 പവന്‍ കൈക്കലാക്കിയതായി പരാതി
May 26, 2023, 08:34 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) ഉഴവൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കുഴിപ്പള്ളില്‍ ഏലിയാമ്മ ജോസഫിനെ (75) പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ആക്രമിച്ച് രണ്ട് യുവാക്കള്‍ 6 വളയും 2 മോതിരവും കവര്‍ന്നെന്നാണ് പരാതി. വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം. മക്കള്‍ വിദേശത്തായതിനാല്‍ ഏലിയാമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഉച്ചയോടെ വീട്ടിലെത്തിയ യുവാക്കള്‍ മുറ്റത്തുനിന്ന് മാമ്പഴവും കുടിക്കാന്‍ കഞ്ഞിവെള്ളവും ചോദിച്ചുവെന്നും ഇതെടുക്കാന്‍ വീടിനുള്ളില്‍ കയറിയപ്പോള്‍ യുവാക്കളില്‍ ഒരാള്‍ പിന്നാലെ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നാലെയെത്തിയ യുവാവ് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും യുവാക്കള്‍ സ്‌കൂടറില്‍ കടന്നുകളഞ്ഞു. ഏലിയാമ്മയ്ക്ക് നിസാര പരുക്കേറ്റു.
യുവാക്കളില്‍ ഒരാള്‍ മാത്രമാണ് അകത്തുകയറിയതെന്ന് ഇവര്‍ പറയുന്നു. ഏതാനും ദിവസം മുന്‍പ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗ സംഘം വീട്ടിലെത്തിയിരുന്നതായും ഈ സംഘത്തില്‍പെട്ട രണ്ടുപേരാണ് സംഭവദിവസം വന്നതെന്ന് സംശയിക്കുന്നതായും ഏലിയാമ്മ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസന്വേഷണം ഊര്‍ജിതമാക്കി.
Keywords: News, Kerala-News, Kerala, Regional-News, Theft, Robbery, Police, Investigation, Ornaments, Complaint, Accused, Youth, Local-News, Kottayam: Came home asking mangoes and theft gold ornaments.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.