കൊല്ലം: (www.kvartha.com) പുനലൂരില്‍ നാലുമാസം ഗര്‍ഭിണിയായ 23 കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലിന്റെ ഭാര്യ കല്ലാര്‍ സ്വദേശി ശരണ്യയാണ് മരിച്ചത്. പുലര്‍ചെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശരണ്യ പുലര്‍ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നുവെന്നും രാവിലെ ചായയുമായി എത്തിയ അമ്മ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലായതോടെ അയല്‍വാസികളെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിവരം.
അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ശരണ്യ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടതെന്ന് പരിസരവാസികള്‍ അറിയിച്ചു. ഉടനെ പുനലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Local-News, Regional-News, Police, Investigation, Pregnant Woman, Clash, Love Marriage, Kollam-News, Kollam: Pregnant woman found dead at Punalur.