POCSO | കുളിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നെന്ന് ബാലിക; 7 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തേങ്ങയിടാന്‍ വന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) കടയ്ക്കലില്‍ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കടയ്ക്കല്‍ ഗ്രാമ പഞ്ചായത് പരിധിയിലെ കൃഷ്ണന്‍കുട്ടി(52)യാണ് അറസ്റ്റിലായത്. തേങ്ങയിടാന്‍ വന്നപ്പോള്‍ ഇയാള്‍ വീട്ടിലെ ഏഴ് വയസുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. 

അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ തന്റെ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ് പറഞ്ഞുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ഷതം ഏറ്റതാണെന്ന് മനസിലാക്കിയതോടെ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടന്ന് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി പീഡനത്തിരയായെന്ന് മനസിലായത്. ഡോക്ടര്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വിവരം പങ്കുവയ്ക്കുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

POCSO | കുളിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നെന്ന് ബാലിക; 7 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തേങ്ങയിടാന്‍ വന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍


Keywords:  News, Kerala-News, Kerala, Crime-News, Case, Molestation, Minor Girl, Accused, Police Station, Police, Accused Arrested, Remanded, Crime, Kollam: POCSO Case Against 52 Year Old.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia