Follow KVARTHA on Google news Follow Us!
ad

Attacked | കാറില്‍ ഓടോ റിക്ഷ ഉരസിയതിനെ ചൊല്ലി തര്‍ക്കം; ആലുവയില്‍ യുവാക്കളെ കല്ലും വടിയും ഉപയോഗിച്ച് മര്‍ദിച്ചതായി പരാതി

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു Youths, Attacked, Kozhi-News, Aluva-News, Police-Case
കൊച്ചി: (www.kvartha.com) കാറില്‍ ഓടോ റിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ക്രൂരമായി തല്ലിചതച്ചതായി പരാതി. ആലുവയില്‍ നിയാഴ്ച വൈകട്ട് ആറരയോടെ സംഭവം നടന്നത്. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദനമേറ്റത്. 

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡില്‍ റോഡ് ഗതാഗതം തടസപെടുത്തിയായിരുന്നു മര്‍ദനം. ആളുകള്‍ നോക്കി നില്‍ക്കെ കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. 

ഓടോ റിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് വീണ്ടും മര്‍ദിച്ചതായി പരാതിക്കാര്‍ ആരോപിച്ചു. പരുക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.

News, Kerala, Kerala-News, CCTV, News-Malayalam, Regional-News, local-News, Attacked, Police, Case, Complaint, Youths, Kochi: Youths attacked at Aluva.


Keywords: News, Kerala, Kerala-News, CCTV, News-Malayalam, Regional-News, local-News, Attacked, Police, Case, Complaint, Youths, Kochi: Youths attacked at Aluva.

Post a Comment