SWISS-TOWER 24/07/2023

Found Dead | എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോടെലില്‍ മരിച്ചനിലയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കോഴിക്കോട്ടെ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA) ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍. ശുചിമുറിയിലാണ് ഡെല്‍ഹി സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ശഫീഖാണ് മരിച്ചത്. 
Aster mims 04/11/2022

ശഫീഖിന്റെ മകന്‍ മുഹമ്മദ് മോനിസിനെ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. രാവിലെ വീണ്ടും എന്‍ ഐ എ ഓഫീസില്‍ എത്താനിരിക്കെയാണ് മരണം. 

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ ഒമ്പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ശാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 

ആദ്യഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ശാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു.

കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ശാറൂഖ് സൈഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എന്‍ഐഎ കൊച്ചി യൂനിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ശാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിതുറന്നത്. 

Found Dead | എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോടെലില്‍ മരിച്ചനിലയില്‍


Keywords:  News, Kerala-News, Kerala, Kochi-News, Investigation, Found Dead, Police, Case, Accused, Hotel, NIA, Attack, News-Malayalam, Kochi: Father of the Youth Who was Interrogated by NIA in Kozhikode Train Fire Case Was Found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia