കൊച്ചി: (www.kvartha.com) പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കില്‍ പെട്ടു കാണാതായി. പിറവം മാമലശേരി പയ്യാറ്റില്‍ കടവിലാണ് സംഭവം. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍ മുല്ലമലയെ(42) ആണ് കാണാതായത്.
ശനിയാഴ്ച വൈകിട്ടാണ് ദാരുണസംഭവം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഡോ. ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണല്‍പ്പരപ്പില്‍ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ കൈ നീട്ടിയെങ്കിലും മുങ്ങിപ്പോയി. തിരച്ചില്‍ നടക്കുന്നു.
Keywords: News, Kerala-News, Kerala, Regional-News, Hospital, Doctor, Missing, River, Local-News, News-Malayalam, Kochi: Doctor went missing in the river.