SSLC Result | എസ് എസ് എല്‍ സി പരീക്ഷാഫലം മേയ് 20നും, ഹയര്‍സെകന്‍ഡറിയുടേത് മേയ് 25നും പ്രഖ്യാപിക്കും
May 15, 2023, 18:07 IST
കോഴിക്കോട്: (www.kvartha.com) എസ് എസ് എല്‍ സി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെകന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി വി ശിവന്‍ കുട്ടി നിര്‍ദേശം നല്‍കി.
47 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
96 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മേയ് 23ന് ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പൊലീസ് - എക്‌സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. 'ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ്' എന്നതാണ് പുതിയ അധ്യായന വര്‍ഷത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.
96 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മേയ് 23ന് ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പൊലീസ് - എക്‌സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. 'ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ്' എന്നതാണ് പുതിയ അധ്യായന വര്‍ഷത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.
Keywords: Kerala SSLC results releasing on May 20, Kozhikode, News, Exam Result, Minister, V Sivankutty, Chief Minister, Pinarayi Vijayan, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.