എ ഐ കാമറ വിവാദത്തില്‍ നടന്ന അന്വേഷണത്തില്‍ കെല്‍ട്രോണിന് ക്ലീന്‍ ചിറ്റ് നല്‍കി മുഹമ്മദ് ഹനീഷ് റിപോര്‍ട് നല്‍കിയിരുന്നു. പിന്നാലെ അതിവേഗം വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയുടെ അധിക ചുമതല നല്‍കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു.
സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ എക്സിക്യൂടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.
Keywords: Kerala IAS officers transfer orders, Thiruvananthapuram, News, Politics, AI Camera, Report, Controversy, Collector, Industrial Department, Kerala.