ബുധനാഴ്ച പുലര്‍ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ക്ക് കുത്തേറ്റു. രണ്ടുപേരെ അടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.
പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ് ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. ചൊവ്വാഴ്ച രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
മരിച്ച ഡോക്ടറുടെ മുതുകില്‍ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍ വന്ദന സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്. പുലര്‍ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.
പിന്നില്‍ നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു ആക്രമണം ഉണ്ടായത്.
Keywords: Kerala Human Rights commission takes suo moto case in Dr Vandana Das Murder, Kollam, News, Kerala Human Rights commission, Suo moto case, Doctor, Murder, Arrest, Police, Kerala.