Follow KVARTHA on Google news Follow Us!
ad

Arrested | 'കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം'; യുവാവ് അറസ്റ്റില്‍

പോക്‌സോ കേസിലും പ്രതി Kasaragod-News, Youth-Arrested, Assault, Woman, POCSO-Case
കാസര്‍കോട്: (www.kvartha.com) കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ പഴക്കച്ചവടക്കാരനായ കള്ളാര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ അര്‍ശാദ് (34) നെ പൊലീസ് അറസ്റ്റ് ചെയ്തു.  

യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങി നടന്ന് പോകുമ്പോള്‍ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഗുഡ്‌സ് ഓടോ റിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതിയായ അര്‍ശാദ്. 

ഇയാള്‍ക്കെതിരെ വേറെയും കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ശാദ് നേരത്തേയും പിടിയിലായിരുന്നു. അന്ന് പോക്‌സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

News, Kerala-News, Kerala, News-Malayalam, Local-News, Woman, Regional-News, Arrested, Accused, Police, Complaint, Case, Assault, POCSO,  Kasaragod: Youth arrested by assault to woman.


Keywords: News, Kerala-News, Kerala, News-Malayalam, Local-News, Woman, Regional-News, Arrested, Accused, Police, Complaint, Case, Assault, POCSO,  Kasaragod: Youth arrested by assault to woman.

Post a Comment