SWISS-TOWER 24/07/2023

Janardhana Poojary | പൂജാരിയിറങ്ങാതെ തിരഞ്ഞെടുപ്പ് കടന്നുപോയി; കനിവിനായി തൊഴുത് സ്ഥാനാര്‍ഥികള്‍

 


മംഗ്ലൂര്‍: (www.kvartha.com) മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി ജനാര്‍ദന പൂജാരിയുടെ സാന്നിധ്യമില്ലാതെയാണ് കോണ്‍ഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം കടന്നുപോയത്. ശ്രീനാരായണ ഗുരു ഭക്തനായ ബില്ലവ(ഈഴവ)രുടെ ഈ കണ്‍കണ്ട ദൈവത്തെ അധികാരമത്തില്‍ നോവിച്ചവര്‍ ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൂജാരിയുടെ കനിവ് തേടി വീട്ടില്‍ ചെന്നുകയറി തൊഴുതു വണങ്ങുകയായിരുന്നു.

Janardhana Poojary | പൂജാരിയിറങ്ങാതെ തിരഞ്ഞെടുപ്പ് കടന്നുപോയി; കനിവിനായി തൊഴുത് സ്ഥാനാര്‍ഥികള്‍
സിദ്ധാരാമയ്യയുടെ സര്‍കാര്‍ ഭരണത്തിലായിരുന്നു മൂന്ന് കോടി രൂപ മുടക്കി ദക്ഷിണ കന്നട ജില്ല കോണ്‍ഗ്രസ് മന്ദിരം പണിതത്. ജില്ലയില്‍ നിന്ന് ബി രമാനാഥ റൈയും യുടി ഖാദറും മന്ത്രിമാരായ കാലം. ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിന് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ പൂജാരിയെ ക്ഷണിച്ചില്ല. പിന്നീട് അദ്ദേഹം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം നടക്കേണ്ട ഡിസിസി ഓഫീസ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ജീവനക്കാരന്‍ പൂട്ടി സ്ഥലം വിട്ടു.
Aster mims 04/11/2022
Janardhana Poojary | പൂജാരിയിറങ്ങാതെ തിരഞ്ഞെടുപ്പ് കടന്നുപോയി; കനിവിനായി തൊഴുത് സ്ഥാനാര്‍ഥികള്‍
മന്ത്രി തന്നെ അവഹേളിച്ചു സംസാരിച്ചത് കേട്ടിരിക്കേണ്ടിവന്ന പൊതുവേദിയില്‍ പൂജാരി മൈകിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഈ വ്യഥകളുമായി വീട്ടിലിരുന്ന പൂജാരിയെ അനുനയിപ്പിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത് രാഹുല്‍ ഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധമായിരുന്നു പൂജാരിക്ക്. മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് വാവിട്ടു കരഞ്ഞ പൂജാരിയെയാണ് ജനങ്ങള്‍ അവസാനമായി പൊതുരംഗത്ത് കണ്ടത്.

Janardhana Poojary | പൂജാരിയിറങ്ങാതെ തിരഞ്ഞെടുപ്പ് കടന്നുപോയി; കനിവിനായി തൊഴുത് സ്ഥാനാര്‍ഥികള്‍

ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്‍ ബില്ലവ പ്രാതിനിധ്യം എന്ന ആഗ്രഹം ബന്ധപ്പെട്ട വേദികളില്‍ പൂജാരി പങ്കുവെച്ചിരുന്നു. എണ്‍പത്തിയാറ് പിന്നിട്ട പ്രായത്തില്‍ കര്‍ണാടക രാഷ്ട്രീയം വീട്ടില്‍ ഇരുന്ന് നിരീക്ഷിക്കുകയാണ് പൂജാരി. ബുധനാഴ്ച അദ്ദേഹം ഭാര്യ മാലതിക്കൊപ്പം ബൂതിലെത്തി വോട് ചെയ്തു.

Keywords:  Karnataka election passed without Janardhana Poojary, Karnataka Election, Politics, Janardhana Poojary, News, Mangalore, Rahul Gandhi, Leaders, Blessing, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia