Follow KVARTHA on Google news Follow Us!
ad

Karnataka Election | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; ആവേശം വിതറി കൊട്ടിക്കലാശം; ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്

Karnataka Election News, Congress News, BJP News, ദേശീയ വാര്‍ത്തകള്‍, JDS News
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വൈകിട്ട് അഞ്ചിന് അവസാനിച്ചു. വിവിധയിടങ്ങളില്‍ നടന്ന കൊട്ടിക്കലാശം പ്രവര്‍ത്തകരില്‍ ആവേശം ഉണര്‍ത്തി. ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്. മുസ്ലീം സംവരണം, വിലക്കയറ്റം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര് മാത്രമല്ല, വ്യക്തിതലത്തില്‍ ആരോപണ പ്രത്യാരോപണങ്ങളും നടന്നു.
        
Karnataka Election News, Congress News, BJP News, JDS News, Karnataka Polls, Politics, Karnataka Political News, Political News, Karnataka Election: High Decibel Campaign Ends, Voting on May 10.

തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ബിജെപിക്കായി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോകള്‍ നടത്തിയിരുന്നു. 224 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 ന് നടക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 113 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്. 224 സീറ്റുകളില്‍ 36 എണ്ണം പട്ടികജാതിക്കാര്‍ക്കും 15 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. നിലവില്‍ ബിജെപിക്ക് 119, കോണ്‍ഗ്രസിന് 75, ജനതാദള്‍ സെക്യുലറിന് (ജെഡിഎസ്) 28 എംഎല്‍എമാരാണുള്ളത്.

ബിജെപിക്ക് ശക്തിയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. ഇതുവരെ 18 റാലികളിലും ആറ് റോഡ്ഷോകളിലും പ്രധാനമന്ത്രി പങ്കെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി എന്നിവരും ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പം പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിപുലമായ പ്രചാരണം നടത്തി. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കി മുന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ രംഗത്തിറങ്ങിയിരുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി ഡികെ ശിവകുമാര്‍ എന്നിവരും പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്തി. കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥികളാണ് ഇരുവരും. കര്‍ണാടകയില്‍ കിംഗ് മേക്കര്‍ ആകാതെ രാജാവാകാനാണ് ജെഡിഎസ് ലക്ഷ്യമിടുന്നത്. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും.

Keywords: Karnataka Election News, Congress News, BJP News, JDS News, Karnataka Polls, Politics, Karnataka Political News, Political News, Karnataka Election: High Decibel Campaign Ends, Voting on May 10.
< !- START disable copy paste -->

Post a Comment