Follow KVARTHA on Google news Follow Us!
ad

Praveen Sood | കോണ്‍ഗ്രസിന്റെ എതിര്‍പ് വിലപ്പോയില്ല; സിബിഐക്ക് പുതിയ മേധാവിയായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് സ്ഥാനമേറ്റു

1986 ബാചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് IPS-Officer, Praveen-Sood, Karnataka-DGP, CBI-Director
ന്യൂഡെല്‍ഹി: (www.kvartha.com) സിബിഐക്ക് പുതിയ മേധാവിയായി കര്‍ണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദ് സ്ഥാനമേറ്റു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അഞ്ചു വര്‍ഷം വരെ നീട്ടികൊടുക്കുന്നതിനു വ്യവസ്ഥയുണ്ട്. 1986 ബാച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്. 

പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. നിലവിലെ സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കും. 

സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന്‍ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല സമിതി യോഗത്തിനുശേഷമാണ് ഇവരുടെ പേരുകള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുത്തിയത്.
 
കോണ്‍ഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീണ്‍ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്. പ്രവീണ്‍ സൂദിനെതിരെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്  രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ് വിലവെയ്ക്കാതെ നിയമം നടത്തിയത്. 

ബസവരാജ് ബൊമ്മെ സര്‍കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആരോപിച്ച ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരെ അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

1986 ബാചിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍  IPS-Officer, Praveen-Sood, Karnataka-DGP, CBI-Director


Keywords: News, National-News, National, Delhi-News, Delhi, CBI Director, Karnataka, DGP, Praveen Sood, Karnataka DGP Praveen Sood appointed as new CBI director.

Post a Comment