Follow KVARTHA on Google news Follow Us!
ad

Trends | കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപി മന്ത്രിമാരില്‍ പലരും പിന്നില്‍; നേതാക്കളുടെ ലീഡ് നില ഇങ്ങനെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുന്നില്‍ Mangalore News, Malayalam News, Karnataka Election News, Congress, BJP, ദേശീയ വാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പല ബിജെപി മന്ത്രിമാരും പിന്നില്‍. മന്ത്രിമാരായ ജെ സി മധുസ്വാമി, ബി ശ്രീരാമലു, മുരുഗേഷ് നിരാണി, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ പിന്നിലാണ്. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ മറ്റൊരു മന്ത്രി വി സോമണ്ണ 9,656 വോട്ടുകള്‍ക്ക് പിന്നിലാണ്. സോമണ്ണ ഇതുവരെ 33,980 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി പുട്ടരംഗഷെട്ടിക്ക് 46,636 വോട്ടുകള്‍ ലഭിച്ചു.
      
Mangalore News, Malayalam News, Karnataka Election News, Congress, BJP, Karnataka Assembly Election Trends.

ചന്നപട്ടണ മണ്ഡലത്തില്‍ ജെഡി(എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി ലീഡ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ ഷിഗ്ഗോവ് നിയമസഭാ സീറ്റ് നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ്. അതേസമയം, ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ തന്റെ ഹുബ്ബള്ളി -സെന്‍ട്രല്‍ ധാര്‍വാഡ് സീറ്റില്‍ പിന്നിലാണ്.

അത്താണിയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയാണ് മുന്നില്‍. ഗദഗ് നിയമസഭാ സീറ്റില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്കെ പാട്ടീല്‍ ലീഡ് ചെയ്യുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനകപുരയില്‍ ബിജെപി നേതാവും മന്ത്രിയുമായ ആര്‍ അശോകനെതിരെ ആറായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

മുന്‍ മുഖ്യമന്ത്രി ബിഎസ്. യെദ്യൂരപ്പയുടെ മകന്‍ ബിജെപിയുടെ ബിവൈ വിജയേന്ദ്ര ശിക്കാരിപുരയില്‍ കോണ്‍ഗ്രസിലെ ഗോണി മലതേഷിനെതിരെ 8,715 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മേലുകോട്ട് മുതിര്‍ന്ന ജെഡിഎസ് നേതാവ് പുട്ടരാജു കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ദര്‍ശന്‍ പുട്ടനിയയ്ക്കെതിരെ പിന്നിലാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെ സ്വന്തം തട്ടകമായ ഭാല്‍ക്കിയില്‍ ലീഡ് ചെയ്യുന്നു.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, BJP, Karnataka Assembly Election Trends.
< !- START disable copy paste -->

Post a Comment