ചെമ്പിലോട് ഗ്രാമ പഞ്ചായത് പരിധിയിലെ കെ അബ്ദുല്‍ ശുക്കൂര്‍ (44), അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത് പരിധിയിലെ സി ടി പ്രശാന്തന്‍(46) എന്നിവരാണ് കേസിലെ പ്രതികള്‍. 2021-ഓഗസ്റ്റ് 19ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നാം പ്രതി ഉള്‍പെട്ട മൗവ്വഞ്ചേരിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന തേക്ക് മര ഉരുപ്പിടികള്‍ മോഷണം നടത്തിയ കേസില്‍ അബ്ദുല്‍ ശുക്കൂറിനെതിരെ പൊലീസില്‍ വിവരം നല്‍കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നാം പ്രതി ഇപ്പോഴും ജാമ്യം ലഭിക്കാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തി കേസില്‍ വിധിപറയാനാണ് ഹൈകോടതി നിര്‍ദേശം. പ്രൊസിക്യൂഷനുവേണ്ടി അഡീഷനല്‍ ജില്ലാ ഗവ. പ്ളീഡര്‍ അഡ്വ. രൂപേഷ് ഹാജരായി.