പഴയങ്ങാടി: (www.kvartha.com) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. മാടായി ഗ്രാമ പഞ്ചായത് ഫര്‍ഹാനെ (28)യാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 10 മണിയോടെ പുതിയങ്ങാടിയില്‍ വെച്ചാണ് 350 മിലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് യുവാവിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്നുമായി ഇയാള്‍ സഞ്ചരിച്ച കെ എല്‍ 86 എ 3930 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗ്‌ളൂറില്‍ നിന്നും എം ഡി എം എ എത്തിച്ച് മാടായി, പുതിയങ്ങാടി ഭാഗങ്ങളില്‍ വില്‍പന നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോഷി ജസ്റ്റിസ്, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Keywords: News, Kerala-News, Kerala, News-Malayalam, Regional-News, Police, Arrested,Accused, Kannur: Youth arrested with MDMA at Pazhayangadi.