Follow KVARTHA on Google news Follow Us!
ad

Arrested | ഇരിട്ടി പേരട്ടയില്‍ കളിത്തോക്ക് ചൂണ്ടി ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരുലക്ഷം രൂപ കവര്‍ന്നതായി പരാതി; യുവാവ് പിടിയില്‍

നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു Kannur-News, Youth-Arrested, Robbery, Financial-Institution, Toy-Gun, Iritty-News
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിക്കടുത്തെ പേരട്ടയിലെ പണമിടപാട് സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി കവര്‍ച നടത്തിയതായി പരാതി. ഒരു ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് കവര്‍ച ചെയ്യാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടുപിടികൂടി. ഇരിട്ടി ബ്ലോക് പഞ്ചായത് പരിധിയിലെ അബ്ദുള്‍ ശുക്കൂറാണ് പൊലീസിന്റെ പിടിയിലായത്.

പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫിനാന്‍സേഴ്സെന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ശുക്കൂര്‍ എത്തിയത്. ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ പ്രതി സ്ഥാപനത്തിലേക്ക് കയറി അവിടെയുണ്ടായിരുന്ന വനിത ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തി, മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് പ്രതി സ്‌കൂടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു.

ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് വ്യക്തമായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

News, Kerala, Kerala-News, News-Malayalam, Accused, Arrested, Toy Gun, Woman, Staff, Robbery, Regional-News, Kannur: Young man arrested for robbing financial institution with toy gun at Iritty, Peratta.


Keywords: News, Kerala, Kerala-News, News-Malayalam, Accused, Arrested, Toy Gun, Woman, Staff, Robbery, Regional-News, Kannur: Young man arrested for robbing financial institution with toy gun at Iritty, Peratta.

Post a Comment