കണ്ണൂര്‍: (www.kvartha.com) നിയമവിദ്യാര്‍ഥിയെ കയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സദാചാരഗുണ്ടാസംഘം പിടിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷമോജ്, ശുഹൈബ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22-നാണ് കേസിനാസ്പദമായ സംഭവം കോളജ് പരിസരത്തുവച്ച് നടന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ താവക്കരയിലെ കാംപസില്‍ ഒരുമിച്ചു പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാനെത്തിയ അക്ഷയ് എന്ന വിദ്യാര്‍ഥിയാണ് കയ്യേറ്റത്തിനിരയായത്.
പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ 'നീയെന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്' എന്നു ചോദിക്കുകയും കാര്യമന്വേഷിക്കുകയും ചെയ്തുകൊണ്ട് ഷമോജും ശുഹൈബും ചേര്‍ന്ന് അക്ഷയിയെ തടഞ്ഞുനിര്‍ത്തുകയും മര്‍ദിച്ചുവെന്നുമാണ് പരാതി.
പിന്നാലെ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kannur-News, News-Malayalam, Arrested, Accused, Crime, Police, Police Station, Kannur: Two arrested in assaulting law graduate student.