SSLC Result | എസ് എസ് എല്‍ സി പരീക്ഷയില്‍ ഹാട്രിക് നേട്ടവുമായി കണ്ണൂരിലെ വിദ്യാര്‍ഥികള്‍: അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി ജില്ലാപഞ്ചായത്
                                                 May 19, 2023, 22:12 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലക്ക് മൂന്നാം തവണയും ഒന്നാംസ്ഥാനമെന്ന നേട്ടം കൈവരിച്ചതില്‍ മുഴുവന്‍ വിജയികളെയും അവര്‍ക്ക് മികച്ച പിന്തുണ നല്കിയ അധ്യാപകരെയും രക്ഷിതാക്കളെയും ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അഭിനന്ദിച്ചു. 
 
99.94 ശതമാനം വിജയമാണ് ജില്ല നേടിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അഭിമാനകരമായ നേട്ടമെന്ന് ജില്ലാപഞ്ചായത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്ഥാപനമെന്ന നിലയില്‍ പരമാവധി പിന്തുണ നല്കാന് ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. 198 കേന്ദ്രങ്ങളിലായി 35, 285 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയത്.
 
40 ലക്ഷം രൂപ ചിലവില്‍ ജില്ലാപഞ്ചായത് നടപ്പാക്കിയ സ്മൈല്‍, മുകുളം പദ്ധതികള്‍ വിജയം കണ്ടു. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യുള്‍ തയാറാക്കിയാണ് സ്കൂളുകളില്‍ പരിശീലനം നല്‍കിയത്. പട്ടികവര്‍ഗ മേഖലകളില്‍ റെസിഡന്‍ഷ്യല്‍ കാംപുകള്‍ നടത്തി. ഭക്ഷണ സൗകര്യങ്ങള്‍ ഉള്‍പെടെ നല്കി സ്കൂളുകളില്‍ രണ്ട് മാസത്തോളം പ്രത്യേക പരിശീലന ക്ലാസുകള്‍ നടത്തി. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പരിശീലനം നല്‍കിയത്.
 
പരാജയപ്പെട്ട വിദ്യാര്‍ഥികളെ സേ പരീക്ഷയിലൂടെ വിജയിപ്പിക്കാനുള്ള സഹായങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് പറഞ്ഞു. ജില്ലാപഞ്ചായത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്നകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, ജില്ലാപഞ്ചായത് അംഗം സി പി ഷിജു, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപല്‍ വി വി പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുര വിതരണവും നടന്നു. 
   
                                        99.94 ശതമാനം വിജയമാണ് ജില്ല നേടിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അഭിമാനകരമായ നേട്ടമെന്ന് ജില്ലാപഞ്ചായത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്ഥാപനമെന്ന നിലയില്‍ പരമാവധി പിന്തുണ നല്കാന് ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. 198 കേന്ദ്രങ്ങളിലായി 35, 285 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയത്.
40 ലക്ഷം രൂപ ചിലവില്‍ ജില്ലാപഞ്ചായത് നടപ്പാക്കിയ സ്മൈല്‍, മുകുളം പദ്ധതികള്‍ വിജയം കണ്ടു. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യുള്‍ തയാറാക്കിയാണ് സ്കൂളുകളില്‍ പരിശീലനം നല്‍കിയത്. പട്ടികവര്‍ഗ മേഖലകളില്‍ റെസിഡന്‍ഷ്യല്‍ കാംപുകള്‍ നടത്തി. ഭക്ഷണ സൗകര്യങ്ങള്‍ ഉള്‍പെടെ നല്കി സ്കൂളുകളില്‍ രണ്ട് മാസത്തോളം പ്രത്യേക പരിശീലന ക്ലാസുകള്‍ നടത്തി. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പരിശീലനം നല്‍കിയത്.
  Keywords:  Kannur students with hat trick in SSLC examination, Kannur, News, SSLC, Result, Students, Teachers, Education, Press Meet, Kerala.  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.