SWISS-TOWER 24/07/2023

Advertising Agencies | കേരള അഡ്വര്‍ടൈസിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ കണ്ണൂരില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരള അഡ്വര്‍ടൈസിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അകാഡമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 26ന് വൈകിട്ട് മൂന്നു മണിക്ക് കണ്ണൂര്‍ നഗരത്തില്‍ റോഡ് സുരക്ഷ ബോധവത്കരണ റാലി നടക്കും.

Advertising Agencies | കേരള അഡ്വര്‍ടൈസിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ കണ്ണൂരില്‍

സമ്മേളന നഗരി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഫ് ളാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ സുധാകരന്‍ എംപിയും ആര്‍ട് ഗാലറി മേയര്‍ അഡ്വ. ടിഒ മോഹനനും ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മന്ത്രി അഹ് മദ് ദേവര്‍കോവില്‍ ഉദ്ഘാനം ചെയ്യും. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ വെണ്‍പകല്‍ ചന്ദ്രമോഹനന്‍, സംസ്ഥാന ഭാരവാഹികളായ സെയ് ദ് അക്ബര്‍, ജി രമേഷ് ബാബു, ജെനറല്‍ കണ്‍വീനര്‍ പ്രകാശന്‍ കുട്ടമത്ത്, സ്വാദിഖ് പിലാക്കണ്ടി, സജി മാപ്പലകയില്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur: Kerala Advertising Industries Association State Conference on 26th and 27th, Kannur, News, Conference, Press Meet, Road Protection, Inauguration, Kadannappally Ramachandran, Ahamed Devarkovil, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia