കണ്ണൂര്‍: (www.kvartha.com) ചെറുപുഴയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് കുട്ടികളെയടക്കമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ചെ ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാടിയോട്ട് ചാല്‍ വാച്ചാലിലാണ് പരിസരവാസികളെ നടുക്കിയ സംഭവം.
ചെറുവത്തൂര്‍ സ്വദേശിനി ശ്രീജ വെമ്പിരിഞ്ഞന്‍, ശ്രീജയുടെ മക്കളായ സൂരജ് (12), സുജിന്‍ (10), സുരഭി(8), ശ്രീജയുടെ രണ്ടാം ഭര്‍ത്താവ് മുളപ്പുര വീട്ടില്‍ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ചത്.
കഴിഞ്ഞ 16ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീജയും ഭര്‍ത്താവും ഫാനിലും മക്കളെ സ്റ്റയര്‍കെയ്‌സിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala-News, Kerala, News-Malayalam,Regional-News, Found Dead, Police, Case, Family, Couple, Children, Hospital, Postmortem, Kannur: Family of five found dead in Cherupuzha.