Follow KVARTHA on Google news Follow Us!
ad

Complaint | ഇരിക്കൂറില്‍ വയോധികനായ വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം

'ബൈകില്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു' Kannur-News, Irikkur-News, Merchant-Assaulted, Extort-Money, Police-Investigation
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറില്‍ സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടി വിതറി ആക്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് ബൈത്തു റഹ്മാ റോഡില്‍ താമസിക്കുന്ന മാങ്ങാടന്‍ അബൂബക്കര്‍ ഹാജി (67)യെ ബൈകില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം കണ്ണില്‍ മുളക് പൊടി വിതറി ആക്രമിച്ചെന്നാണ് പരാതി.

പരാതിയില്‍ പറയുന്നത്: നിലാമുറ്റം പള്ളിയില്‍ നിന്നും രാത്രി നിസ്‌കാരം കഴിഞ്ഞ് ഇദ്ദേഹം സ്‌കൂടറില്‍ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ബൈത്തു റഹ്മ റോഡില്‍ കയറിയപ്പോള്‍ കണ്ണില്‍ മുളക് പൊടി വിതറി എതിരെ വന്ന സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

അബൂബക്കര്‍ ഹാജിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഹെല്‍മെറ്റും മാസ്‌കും ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് വിധേയനായ അബൂബക്കര്‍ ഹാജി ഇരിക്കൂറിലെ ആശുപത്രിയില്‍ ചികിത്സ തേടി. 

സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തുടര്‍ചയായ അക്രമസംഭവങ്ങളും കൊലപാതകങ്ങളും ഇരിക്കൂറില്‍ നടക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതുവരെയായി ഇതരസംസ്ഥാന തൊഴിലാളി ഉള്‍പെടെ രണ്ടുപേരാണ് ഇരിക്കൂറില്‍ കൊല്ലപ്പെട്ടത്.

News, Kerala-News, Kerala, News-Malayalam, Complaint, Kannur, Police, Merchant, Assaulted, Treatment, Hospital, Mosque, Local-News, Regional-News, Kannur: Complaint that elderly merchant assaulted and attempted to extort money at Irikkur.


Keywords: News, Kerala-News, Kerala, News-Malayalam, Complaint, Kannur, Police, Merchant, Assaulted, Treatment, Hospital, Mosque, Local-News, Regional-News, Kannur: Complaint that elderly merchant assaulted and attempted to extort money at Irikkur.

Post a Comment