കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ചവര്‍ക്ക് ബി ജെ പി മുക്ത ദക്ഷിണേന്‍ഡ്യ കാണേണ്ട സ്ഥിതിയാണുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി നിയമിതയായ ശ്രീജ മഠത്തിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ഗേറ്റ് വേയാണ്. 2024ലെ പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുമെന്നും കര്‍ണാടകയിലൂടെ ബി ജെ പിയുടെ തകര്‍ച ദേശീയ രാഷ്ട്രീയത്തില്‍ തുടങ്ങിയെന്നും കെ സുധാകരന്‍ പറഞ്ഞു.
പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയായി ശ്രീജ മഠത്തില്‍ ചുമതലയേറ്റു. നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ് അധ്യക്ഷയായി. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണന്‍, മേയര്‍ ടി ഒ മോഹനന്‍, പി ടി മാത്യു, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, വി വി പുരുഷോത്തമന്‍, അമൃതാ രാമകൃഷ്ണന്‍, സുമ ബാലകൃഷ്ണന്‍, ഡോ. കെ വി ഫിലോമിന ടീചര്‍, ഇ പി ശ്യാമള, അത്തായി പദ്മിനി, നസീമ ഖാദര്‍, എം ഉഷ, ടി സി പ്രിയ, എം സി ശ്രീജ, തങ്കമ്മ വേലായുധന്‍, പി കെ സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രടറിമാരായ ഉഷ അരവിന്ദ് സ്വാഗതവും ചഞ്ചലാക്ഷി നന്ദിയും പറഞ്ഞു.
Keywords: K Sudhakaran says Karnataka elections are gateway to Congress victory, Kannur, News, Politics, Karnataka election, Congress, KPCC, Parliament Election, Inauguration, Kerala.