K Sudhakaran | കേരളം രോഗികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്തണമെന്ന് കെ സുധാകരന്‍ എംപി

 


കണ്ണൂര്‍: (www.kvartha.com) സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവുകള്‍ താങ്ങാന്‍ പറ്റാത്ത ഈ കാലത്ത് ജില്ലാ ആശുപത്രിയുടെ സേവനം സ്വര്‍ഗതുല്യമാണെന്ന് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു. പ്രാദേശിക വികസന തുക ഉപയോഗിച്ച് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഓപറേഷന്‍ തീയേറ്ററിലേക്ക് വാങ്ങി നല്‍കിയ ഓര്‍തോ സര്‍ജറി ഉപകരണങ്ങളും ഓര്‍തോ ടേബിളും അനുബന്ധ സാമഗ്രികളും ആശുപത്രിക്ക് കൈമാറിക്കൊണ്ട് സംസാരിക്കയായിരുന്നു സുധാകരന്‍.

K Sudhakaran | കേരളം രോഗികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്തണമെന്ന് കെ സുധാകരന്‍ എംപി

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനം. രോഗികളുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നവെന്നും ഇതെന്ത് കൊണ്ട് സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിയുടെ പ്രദേശിക വികസന തുകയിൽ നിന്നും 28,26,340 രൂപ ചിലവഴിച്ചാണ് ആശുപത്രിക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് പിപി ദിവ്യ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടിഒ മോഹനന്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഡിഎംഒ ഡോ. നാരായണ നായക്, ഡോ. പികെ അനില്‍കുമാര്‍, അഡ്വ. കെകെ രത്‌നകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ഡെപ്യൂടി സൂപ്രണ്ട് ഡോ. വി ലേഖ, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia