Follow KVARTHA on Google news Follow Us!
ad

K Muralidharan | എല്ലാ കാര്യത്തിലും കേന്ദ്രസര്‍കാരിനെ കുറ്റം പറയുന്ന മുഖ്യമന്ത്രിക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടും പരാതിയില്ലാത്തത് അത്ഭുതമെന്ന് കെ മുരളീധരന്‍ എംപി

ഇഡി സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തിട്ടും നടപടിയില്ലെന്ന് വിമര്‍ശനം #തിരുവനന്തപുരം-വാർത്തകൾ, #K-Muralidharan-News, #Kerala-News
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. എല്ലാ കാര്യത്തിലും കേന്ദ്രസര്‍കാരിനെ കുറ്റം പറയുന്ന മുഖ്യമന്ത്രിക്ക് വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും പരാതിയില്ലാത്തത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയും സിപിഎമും തമ്മിലുള്ള അന്തര്‍ധാര സജീവമാകുന്നതിന്റെ ലക്ഷണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ഓഫിസില്‍ വരെ കയറി പരിശോധന നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേരളത്തില്‍ രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം എന്തു നടപടി സ്വീകരിച്ചുവെന്നും മുരളീധരന്‍ ചോദിച്ചു.

K Muralidharan Takes A Dig At CPM And CM Pinarayi Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Criticized, Lok Sabha Election, CPM, BJP, Kerala

മുരളീധരന്റെ വാക്കുകള്‍:


പ്രധാനപ്പെട്ടൊരു കാര്യം, സംസ്ഥാന സര്‍കാരുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ബിജെപി കളിക്കുന്ന ഒരു കള്ളക്കളിയുണ്ട്. ഒന്ന്, ഈ വിഷയത്തില്‍ ബിജെപി കാര്യമായി സമര രംഗത്തില്ല. രണ്ട്, മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടു പോലും ഒരക്ഷരം പോലും അദ്ദേഹം പരാതി പറയുന്നില്ല. ഇതെല്ലാം ഒരു അന്തര്‍ധാരയുടെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്.

മാത്രമല്ല, ഇഡി സ്റ്റാലിന്റെ ഓഫിസില്‍ വരെ കയറി. ഇവിടെ രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം എന്തു സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഇതെല്ലാം അന്തര്‍ധാരയുടെ ഭാഗമാണ്. അതിന്റെ അവസാനത്തെ തെളിവാണിത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്? ഇന്‍ഡ്യയില്‍ത്തന്നെ എത്രയോ മുഖ്യമന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നു. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കു മാത്രം അനുമതി നിഷേധിക്കപ്പെടുന്നു? അതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതിയില്ല. വലിയൊരു അത്ഭുതമല്ലേ? എല്ലാറ്റിനും കേന്ദ്രത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി എന്താ ഇക്കാര്യത്തില്‍ മിണ്ടാത്തത്?

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറം അന്തര്‍ധാര സജീവമാകുകയാണ്. മുന്‍പ് രഹസ്യബാന്ധവമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പരസ്യമാകുന്നു. ഒരു രഹസ്യവും അധികകാലം അങ്ങനെ നിലനില്‍ക്കില്ല. എല്ലാം പതുക്കെ പരസ്യമാകും- എന്നും മുരളീധരന്‍ പറഞ്ഞു.

Keywords: K Muralidharan Takes A Dig At CPM And CM Pinarayi Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Criticized, Lok Sabha Election, CPM, BJP, Kerala.

Post a Comment