Follow KVARTHA on Google news Follow Us!
ad

BJP slams | പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും രാഹുലിന് ദഹിക്കുന്നില്ല; വിദേശത്തുപോകുമ്പോള്‍ ജിന്നയുടെ ആത്മാവ് കോണ്‍ഗ്രസ് നേതാവില്‍ ആവേശിക്കുമെന്നും ബിജെപി

ജനാധിപത്യത്തെ രാജാധികാരവുമായി ഉപമിക്കുന്നുവെന്ന് നഖ് വി Rahul Gandhi, BJP Leaders, Criticized, Narendra Modi, Congress, National News, മലയാളം-വാർത്ത
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ മറുപടിയുമായി ബിജെപി നേതാക്കള്‍ രംഗത്ത്. വിദേശത്തായിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ് വി കുറ്റപ്പെടുത്തി.

'രാഹുല്‍ വിദേശത്തുപോകുമ്പോള്‍ ജിന്നയുടെ ആത്മാവോ അല്ലെങ്കില്‍ അല്‍ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തില്‍ പ്രവേശിക്കും. ഇന്‍ഡ്യയില്‍ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനില്‍നിന്ന് അവയെ ഒഴിപ്പിച്ചുവിടണമെന്ന് നിര്‍ദേശിക്കുന്നു. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്‌നം.

ജനാധിപത്യത്തെ രാഹുല്‍ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. ഇന്‍ഡ്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുല്‍ എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്ലീങ്ങളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചു' എന്നും നഖ് വി പറഞ്ഞു.

യു എസില്‍ ഇന്‍ഡ്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍കാരിനെ രാഹുല്‍ കടന്നാക്രമിച്ചത്. സര്‍കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ആറു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്.

നഖ് വിക്ക് പിന്നാലെ മറ്റു ബിജെപി നേതാക്കളും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിക്ക് വിദേശത്തുനിന്നു ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും രാഹുലിന് ദഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 'വിദേശയാത്രകളില്‍ രാഹുല്‍ ഇന്‍ഡ്യയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. മോദിയെ അപമാനിക്കുകയാണ് രാഹുലിന്റെ ഉദ്ദേശ്യം.

എന്നാല്‍ അത് ഇന്‍ഡ്യയെ അപമാനിക്കലിലേക്ക് എത്തുന്നു. ഇന്‍ഡ്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുന്നു. ലോകം നമ്മുടെ വളര്‍ചയെ അംഗീകരിക്കുമ്പോള്‍ ആ പ്രതിച്ഛായ മോശമാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. അടുത്തിടെ നടത്തിയ വിദേശയാത്രകളില്‍ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി 24 പേരെയാണ് മോദി കണ്ടത്.

50 ല്‍പരം യോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. മോദി ജനപ്രിയ നേതാവാണെന്ന് വിവിധ നേതാക്കള്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്നു വിശേഷിപ്പിച്ചത് അംഗീകരിക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല' എന്നും അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.

Jinnah's spirit enters Rahul Gandhi when he is abroad: BJP slams Rahul Gandhi’s US speech, New Delhi, News, Politics, Rahul Gandhi, Congress, Narendra Modi, Mukhtar Abbas Naqvi, Criticism, National.

അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് രാഹുല്‍ കാണിക്കുന്നതെന്നാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്. 'ലന്‍ഡന്‍ മുതല്‍ അമേരിക വരെ രാഹുല്‍ മോദിക്കെതിരെ സംസാരിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ അവിടുത്തെ ഇന്‍ഡ്യക്കാരോട് ചോദിക്കൂ. കോണ്‍ഗ്രസ് സര്‍കാരിന്റെ കാലത്ത് ഇന്‍ഡ്യക്കാരെ അപമാനിച്ചു. മോദി സര്‍കാരിന്റെ കാലത്ത് ലോകം ഇന്‍ഡ്യക്കാരെ ബഹുമാനിക്കുന്നു. മികച്ച ഭരണനിര്‍വഹണത്തിന്റെ ഹാള്‍മാര്‍ക് ആണിത്' എന്നും മൗര്യ അഭിപ്രായപ്പെട്ടു.

Keywords: Jinnah's spirit enters Rahul Gandhi when he is abroad: BJP slams Rahul Gandhi’s US speech, New Delhi, News, Politics, Rahul Gandhi, Congress, Narendra Modi,
Mukhtar Abbas Naqvi, Criticism, National.

Post a Comment