Farming | അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍; അറേബ്യന്‍ നാട്ടില്‍ നിന്നെത്തി താരമായ 'ജര്‍ജീര്‍' ഇലകള്‍; കൃഷി രീതി അറിയാം
May 7, 2023, 20:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അറബികളുടെ ഭക്ഷണത്തില്‍ കാണുന്ന പ്രധാന ഇനമാണ് ജര്‍ജീര്‍ ഇലകള്‍. കബ്സ, ബാര്‍ബിക്യു, കബാബ് വിഭവങ്ങള്‍ക്കൊപ്പം സലാഡ് ആയി ജര്‍ജീര്‍ ഇലകള്‍ പൊതുവെ ഉപയോഗിക്കുന്നു. കലോറി കുറഞ്ഞ നല്ലൊരു സാലഡ് വിഭവവും ധാരാളം നാരുകളും ജലാംശവും നിറഞ്ഞതാണ് ജര്‍ജീര്‍. ഗുണങ്ങള്‍ മനസിലാക്കിയ മലയാളികളും ഇപ്പോള്‍ ജര്‍ജീര്‍ ഭക്ഷണത്തിനൊപ്പം ഉപയോഗിക്കുന്നുണ്ട്.
റോക്കെറ്റ് ഗാര്ഡന്, റോക്കെറ്റ് സാലഡ്, റോക്കെറ്റ് എന്നിങ്ങനെ ധാരാളം വിളിപ്പേരുണ്ട് ഇതിന്. ശാസ്ത്രീയ നാമം എരുക്കാ സറ്റൈവ (Eruca sativa). നാട്ടിന്‍പുറങ്ങളില്‍ അറുഗുള എന്നും അറിയപ്പെടുന്നു. പലരുമിപ്പോള്‍ ജര്‍ജീര്‍ കൃഷി ചെയ്തുവരുന്നുണ്ട്. ഇത് പച്ചയ്ക്കാണ് കഴിക്കേണ്ടത്. കുറഞ്ഞ കയ്പു രസമുള്ള ഇതിന്റെ ഇല അല്പം ഉപ്പു ചേര്‍ത്ത നാരങ്ങാ നീരിനൊപ്പമോ തൈര് ഉപയോഗിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ആരോഗ്യ ഗുണങ്ങള്‍ ഏറെ
നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് ജര്ജീറിന്. കാന്‍സര്‍ പോലുളള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ ഉറവിടവുമാണ്. എല്ലുകളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ജര്‍ജീര്‍ മികച്ചതാണ്. കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനുളള ഔഷധഗുണവും ഇതിനുണ്ട്.
കരോട്ടിനോയിഡുകളും പൊട്ടാസ്യം, മാംഗനീസ്, അയണ്‍, കാല്‍സ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കും ഔഷധമാണ് ജര്‍ജീര്‍.
കൃഷി രീതി
കൃഷി ചെയ്യാന്‍ പ്രത്യേകിച്ച് പരിചരണമോ വളപ്രയോഗങ്ങളോ ആവശ്യമില്ലെന്നാണ് ജര്‍ജീറിന്റെ പ്രത്യേകത. പൂവും കായും വരുന്നതിന് മുമ്പെ വിളവെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. ഓണ്‍ലൈന്‍ സൈറ്റുകളിലും ഇതിന്റെ വിത്ത് ലഭ്യമാണ്. വിത്തുകള്‍ നേരിട്ട് പാകിയശേഷം നേരിയ രീതിയില്‍ മണ്ണ് അല്ലെങ്കില്‍ ചകിരിച്ചോറ് കമ്പോസ്റ്റ് മുകളിലായി നിരത്തുക. ദിവസവും നന ഉറപ്പാക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. വേഗത്തിലാണ് ഇവ വളരുന്നത്. ഇലകള്‍ക്ക് നല്ല ഇരുണ്ട പച്ചനിറമാവുമ്പോള് വിളവെടുപ്പ് നടത്താം. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിച്ച് കീടങ്ങളെ തടയാനാവും. പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്ത് എടുക്കാമെന്നുള്ളത് ജര്‍ജീറിന്റെ പ്രത്യേകതയാണ്. മികച്ച ആദായവും ഇത് നല്‍കും.

Keywords: Jarjeer, Farming, Health, Agriculture, Kerala News, Malayalam News, Agriculture News, Jarjeer Farming and Health Benefits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.