കുടുംബ പ്രാരാബ്ധങ്ങള്‍ തോളിലേറ്റി ഉപജീവനത്തിന് വേണ്ടി മുഅല്ലിം സേവനത്തിലേക്ക് പ്രവേശിക്കേണ്ടി വന്ന ഒരു പറ്റം കഴിവുറ്റ ഉസ്താദുമാര്‍ തുടര്‍ പഠനം ആഗ്രഹിക്കുകയും തങ്ങളുടെ സേവന മേഖലകളില്‍ ഒരു ബിരുദം അത്യാവശ്യമായി വരികയും ചെയ്തപ്പോള്‍ ഈ അവസ്ഥ മനസിലാക്കി നാലു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഒരു പദ്ധതിയാണ് ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ്യ കോഴ്സെന്ന് സംഘാടകര്‍ അറിയിച്ചു.
തഫ്സീര്‍ ഹദീസ്, ഫിഖ് ഹ്, ജംഉല്‍ ജവാമി അ - . ശറഫുല്‍ അഖാഇദ് ഹിസ്ബുല്‍ ഖുര്‍ആന്‍ എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ലാസ് നല്‍കി പഠിതാവിന്റെ മുല്യനിര്‍ണയത്തിനായി കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പരീക്ഷകളും നടത്തി വിജയിക്കുന്നവര്‍ക്ക് ബിരുദം നല്‍കുന്നതാണ് കോഴ്സിന്റെ രൂപം.
സനദ് ദാന സമ്മേളന ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാമചന്ദ്രന്‍ കടന്ന പള്ളി എംഎല്‍എ നിര്‍വഹിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ മുഖ്യാതിഥിയായിരിക്കും. ബിരുദദാന സമ്മേളനം വൈകുന്നേരം മൂന്ന് മണിക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സെക്രടറി അബ്ദുല്‍ ജബ്ബാര്‍ ശാമില്‍ ഹിശാമി, സിദ്ദിഖ് കാനച്ചേരി, അബ്ദുര്‍ റസാഖ്, മശ്ഹൂദ് എന്നിവര്‍ പങ്കെടുത്തു.
Keywords: Jamia Hishamiyya Islamia Kannur Shamil Hishami Course graduation ceremony will be held Saturday, Kannur, News, Inauguration, Conference, Kadannappalli Ramachandran, Mayor TO Mohanan, Press Meet, Chief Gust, Kerala.