IPL Final | ഐപിഎൽ ഫൈനലിൽ ക്രിക്കറ്റ് പ്രേമികളും ചരിത്രം സൃഷ്ടിച്ചു; ജിയോ സിനിമയിൽ മത്സരം തത്സമയം കണ്ടത് ഇത്രയും പേർ! ഈ റെക്കോർഡുകൾ കടപുഴകി

 


ന്യൂഡെൽഹി: (www.kvartha.com) ഐപിഎൽ ഫൈനലിൽ ക്രിക്കറ്റ് ആരാധകർ പുതിയ ചരിത്രം സൃഷ്ടിച്ചു. തിങ്കളാഴ്ച, റിസർവ് ദിനത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്തും ചെന്നൈയും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം ജിയോസിനിമയിൽ 3.2 കോടി പേരാണ് തത്സമയം കണ്ടത്. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പേർ ഒരേ സമയം ക്രിക്കറ്റ് മത്സരം തത്സമയം കാണുന്ന എക്കാലത്തെയും ഉയർന്ന കണക്കാണിത്. നേരത്തെ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം 2.5 കോടി ആളുകളാണ് കണ്ടത്.

IPL Final | ഐപിഎൽ ഫൈനലിൽ ക്രിക്കറ്റ് പ്രേമികളും ചരിത്രം സൃഷ്ടിച്ചു; ജിയോ സിനിമയിൽ മത്സരം തത്സമയം കണ്ടത് ഇത്രയും പേർ! ഈ റെക്കോർഡുകൾ കടപുഴകി

ഇതുവരെ റെക്കോർഡ് ഡിസ്നി + ഹോട്ട്സ്റ്റാറിനായിരുന്നു. ഐസിസി 2019 ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ 2.53 കോടി പ്രേക്ഷകരാണ് അന്ന് കണ്ടത്. എന്നാൽ തിങ്കളാഴ്ച ഈ റെക്കോർഡ് കടപുഴകി. ടൂർണമെന്റിന്റെ അവകാശം നേടിയ ജിയോസിനിമ ആദ്യമായി ഐപിഎൽ സൗജന്യമായാണ് സ്ട്രീം ചെയ്തത്.

ഏകദേശം അഞ്ച് ദിവസം മുമ്പ്, മൊത്തം വീഡിയോ വ്യൂവർഷിപ്പ് 1300 കോടി കടന്നിരുന്നു, ഇത് ലോക റെക്കോർഡാണ്. തത്സമയ മത്സരം കൂടാതെ, ജിയോസിനിമയിലെ സൗജന്യ സ്ട്രീമിംഗിൽ 4കെ സ്ട്രീമിംഗ്, 12 ഭാഷകളിലെ കമന്ററി, ഫ്രീ-ടു-പ്ലേ മത്സരം 'ജീതോ ധന് ധനാ ധൻ' എന്നിവ ഹരം പകർന്നു.

Keywords: News, National, New Delhi, Sports, IPL, Cricket, IPL Final, JioCinema, GT vs CSK,   IPL 2023 Final: JioCinema sets another record with 3.2 crore viewers in GT vs CSK clash.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia