Road Trips | ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള അതിശയകരമായ റോഡ് യാത്രകള്‍! സാഹസിക പ്രേമികള്‍ക്ക് സ്വന്തം വാഹനത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
May 7, 2023, 21:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) കാറിലോ ബൈക്കിലോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റോഡ് യാത്ര ഏറ്റവും മികച്ചതായിരിക്കും. റോഡിലൂടെ ഒരു അന്താരാഷ്ട്ര യാത്ര പോവുകയാണെങ്കില്‍ ഇതിനേക്കാള്‍ ആവേശകരമായ മറ്റെന്താണ്. ഇന്ത്യയില്‍ നിന്ന് റോഡ് ട്രിപ്പ് പോകാന്‍ മികച്ച അവസരങ്ങളുണ്ട്, അതിലൂടെ നേരിട്ട് ഒരു വിദേശ രാജ്യത്തേക്ക് പ്രവേശിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അവസരമാണിത്. നേപ്പാള്‍, ഭൂട്ടാന്‍, വിയറ്റ്‌നാം തുടങ്ങി ഇന്ത്യയുമായി റോഡ് അതിര്‍ത്തി പങ്കിടുന്ന നിരവധി രാജ്യങ്ങളുണ്ട്. അത്തരം ചില രാജ്യങ്ങള്‍ പരിശോധിക്കാം.
നേപ്പാള്‍
നേപ്പാളിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാം. ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള ദൂരം ഏകദേശം 1,125 കിലോമീറ്ററാണ്, ഈ ദൂരം പിന്നിട്ടാല്‍ നിങ്ങള്‍ക്ക് നേപ്പാളിലെ തെരുവുകളിലൂടെ സുഖമായി യാത്ര ചെയ്യാം. നേപ്പാള്‍ റോഡ് ട്രിപ്പിന് ഇന്ത്യന്‍ ലൈസന്‍സ് മാത്രം മതി, അതിലൂടെ ടെന്‍ഷനില്ലാതെ കാറിലോ ബൈക്കിലോ റോഡ് ട്രിപ്പ് ആസ്വദിക്കാം.
ഭൂട്ടാന്‍
ഡെല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഭൂട്ടാന്‍ രാജ്യത്തേക്ക് പ്രവേശിക്കാം. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവും ഡല്‍ഹിയും തമ്മിലുള്ള ദൂരം ഏകദേശം 1546 കിലോമീറ്ററാണ്. ഭൂട്ടാനിലേക്കുള്ള റോഡ് യാത്ര ഒരു മികച്ച ഓപ്ഷനാണ്. ഭൂട്ടാനിലെ ബുദ്ധവിഹാരം, പര്‍വതം, പ്രകൃതി സൗന്ദര്യം എന്നിവ ആവോളം നേരിട്ട് കാണാന്‍ കഴിയും
ബംഗ്ലാദേശ്
ന്യൂഡെല്‍ഹിയില്‍ നിന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലേക്കുള്ള ദൂരം 1850 കിലോമീറ്ററാണ്. കാര്‍ വഴി ബംഗ്ലാദേശിലേക്കുള്ള യാത്ര വളരെ സവിശേഷമായ അനുഭവമായിരിക്കും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വാഹനം ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ കസ്റ്റംസിന്റെ 'കാര്‍ നെറ്റ്' എന്ന സംവിധാനം ഉപയോഗിക്കാം. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ബംഗ്ലാദേശില്‍ സാധുവാണ്.
മ്യാന്‍മര്‍
മണിപ്പൂരില്‍ നിന്ന് മ്യാന്‍മറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്കുള്ള ദൂരം നിങ്ങള്‍ക്ക് സുഖമായി താണ്ടാം. മണിപ്പൂരില്‍ നിന്ന് മോറെ അതിര്‍ത്തിയിലേക്ക് 3.5 മണിക്കൂര്‍ യാത്രയുണ്ട്. മ്യാന്‍മറിലേക്ക് പോകാന്‍ ഇന്ത്യന്‍ വിസ ആവശ്യമാണ്. ഡല്‍ഹിയില്‍ നിന്നാണ് യാത്രയെങ്കില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകാം.
വിയറ്റ്‌നാം
വിയറ്റ്‌നാമിലേക്കുള്ള റോഡ് യാത്രയും സാധ്യമാണ്, ഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലെത്താന്‍ ഏകദേശം അഞ്ച് ദിവസമെടുക്കും. അതിനിടയില്‍ മ്യാന്‍മര്‍, തായ്ലന്‍ഡ്, ലാവോസ് തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കാം.
ചൈന
ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് അവരുടെ കാറിലൂടെ ഇന്ത്യ - ചൈന അതിര്‍ത്തി കടക്കാം. ഇന്ത്യയില്‍ നിന്ന് റോഡ് വഴി ചൈന സന്ദര്‍ശിക്കണമെങ്കില്‍ നേപ്പാളിലെ കോദാരി അതിര്‍ത്തിയില്‍ നിന്ന് ചൈനയുടെ ഷാങ്മു അതിര്‍ത്തിയില്‍ പ്രവേശിക്കാം.
തായ്ലന്‍ഡ്
തായ്ലന്‍ഡിലേക്കുള്ള യാത്ര മനസിനെ ആകര്‍ഷിക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് കാറിലും യാത്ര ചെയ്യാം. ഈ റോഡ് യാത്രയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. തായ്ലന്‍ഡിലെത്താന്‍ ആദ്യം മ്യാന്‍മറിന്റെ അതിര്‍ത്തി കടക്കണം.
മലേഷ്യ
മലേഷ്യയാണ് ലക്ഷ്യമെങ്കില്‍ റോഡ് മാര്‍ഗവും അത്ഭുതകരമായ യാത്ര പൂര്‍ത്തിയാക്കാം. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും അതിര്‍ത്തികള്‍ പിന്നിട്ടതിന് ശേഷമാണ് മലേഷ്യയിലേക്ക് കടക്കാനാവുക . റോഡിലൂടെയുള്ള യാത്രയിലൂടെ ഈ രാജ്യത്തിന്റെ സൗന്ദര്യം അടുത്ത് നിന്ന് ആസ്വദിക്കാം.
സിംഗപ്പൂര്‍
മലേഷ്യ, മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവയുടെ അതിര്‍ത്തി കടന്ന് നിങ്ങള്‍ക്ക് കാറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിക്കാം. നീണ്ട റോഡ് യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍, സിംഗപ്പൂര്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള റോഡ് യാത്രയ്ക്ക് ഒമ്പത് ദിവസം വരെ എടുത്തേക്കാം.
തുര്‍ക്കി
തുര്‍ക്കിയുടെ സൗന്ദര്യം കാണാനുള്ള ഏറ്റവും നല്ല മാര്‍ഗം റോഡ് യാത്രയാണ്. സാഹസിക പ്രേമികള്‍ക്ക് ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്ക് റോഡ് ട്രിപ്പ് വേഗത്തില്‍ പ്ലാന്‍ ചെയ്യാം. 10-12 ദിവസത്തെ യാത്രയില്‍ തുര്‍ക്കിയിലെത്താം. ആദ്യം ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ കടന്നതിന് ശേഷമേ തുര്‍ക്കിയില്‍ എത്താനാവൂ എന്നത് ശ്രദ്ധിക്കുക.

Keywords: News, Malayalam-News, World, World-News, International-Travel, Travel&Tourism, Travel-Tourism-News, International Road Trips From India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.