SWISS-TOWER 24/07/2023

Facts | പലർക്കുമറിയാത്ത മാതൃദിനവുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) മാതൃദിനം ആഘോഷിക്കുന്നതിൽ എല്ലാവരും ആവേശഭരിതരാണ്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ വർഷം മെയ് 14നാണ് മാതൃദിനം. മാതാവും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ദിനമാണ് മാതൃദിനം. ജീവിതത്തിന്റെ തിരക്കിനിടയിൽ, അമ്മയോട് തങ്ങളുടെ ജീവിതത്തിൽ അമ്മ എത്ര പ്രധാനമാണെന്ന് മക്കൾക്ക് പറയാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, അമ്മയുടെ മാതൃത്വത്തിനും അവരുടെ പരിചരണത്തിനും നിസ്വാർത്ഥ സ്നേഹത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദിവസമാണ് മാതൃദിനം. മിക്കവരും അവരുടേതായ രീതിയിൽ മാതൃദിനം ആഘോഷിക്കുന്നുണ്ടെങ്കിലും, മാതൃദിനവുമായി ബന്ധപ്പെട്ട് പലരും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്.

Facts | പലർക്കുമറിയാത്ത മാതൃദിനവുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യങ്ങൾ

എവിടെയാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്?

ഇപ്പോൾ ലോകത്തെ എല്ലാ രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നു. അമേരിക്ക മുതൽ ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് മാതൃദിനം ആഘോഷിക്കുന്നത്, എന്നാൽ അമേരിക്കയിലെ വെസ്റ്റ് വെർജീനിയയിലും ഫിലാഡൽഫിയയിലുമാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചതെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം. 1908-ലാണ് ആദ്യമായി മാതൃദിനം ആഘോഷിക്കുന്നത്.

മാതൃദിനം ആദ്യം ആഘോഷിച്ചത് ആരാണ്?

അന്ന ജാർവിസ് എന്ന അമേരിക്കൻ വനിത, അമ്മയുടെ മരണശേഷം ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കുകയും തന്റെ ജീവിതം മുഴുവൻ അമ്മയ്‌ക്കായി സമർപ്പിക്കുകയും ചെയ്തു. അന്നാ ജാർവിസാണ് മാതൃദിനം ആദ്യമായി ആഘോഷിക്കാൻ തുടങ്ങിയത്. അക്കാലത്ത്, യൂറോപ്പിൽ ഈ ദിവസത്തെ 'മദറിംഗ് സൺഡേ' എന്നാണ് വിളിച്ചിരുന്നത്.

ഔദ്യോഗിക പ്രഖ്യാപനം

1908-ൽ മാതൃദിനാഘോഷം ആരംഭിച്ചെങ്കിലും മാതൃദിനം ഔദ്യോഗികമായി ആഘോഷിക്കാൻ നിയമം പാസാക്കിയത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ 1914 മെയ് ഒമ്പതിന് നിയമം പാസാക്കി, അതിൽ എല്ലാ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയും മാതൃദിനം ആഘോഷിക്കുമെന്ന് എഴുതിയിരുന്നു.

മാതൃദിനം മാർച്ച് 6 നും!

അതിനുശേഷം പല രാജ്യങ്ങളിലും മാതൃദിനം ആഘോഷം ഒരു നിശ്ചിത ദിവസമായി മാറി. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത് സ്വീകരിച്ചു, എന്നാൽ യുകെയിൽ മാർച്ച് ആറിനാണ് മാതൃദിനം ആഘോഷിക്കുന്നതെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.

കന്യാമറിയത്തിന്റെ ദിനം

ക്രിസ്ത്യൻ സമൂഹത്തിലെ ചിലർ മാതൃദിനം കന്യാമറിയത്തിന്റെ ദിനമായി ആഘോഷിക്കുന്നു. ഈ ദിവസം ആളുകൾ പൂക്കളും സമ്മാനങ്ങളും നൽകി പ്രാർത്ഥിക്കുന്നു. മറുവശത്ത്, ചൈനയിലെ ജനങ്ങൾ മാതൃദിനത്തിൽ അമ്മമാർക്ക് കാർണേഷൻ പൂക്കൾ (Carnation Flower) സമ്മാനിക്കുന്നു. സാധാരണയായി ചുവപ്പ് കലർന്ന പിങ്ക് നിറമുള്ളതും എന്നാൽ വെള്ള, ഇളം പിങ്ക്, ചുവപ്പ് എന്നിവയുൾപെടെ വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ഒരു സുഗന്ധമുള്ള പുഷ്പമാണ് കാർനേഷൻ.

ജനപ്രിയ ആഘോഷം

ക്രിസ്മസിനും ഈസ്റ്ററിനും പിന്നിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ ആഘോഷ ദിവസമാണ് മാതൃദിനം. പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, വർഷത്തിലെ മറ്റേതൊരു ദിവസത്തേക്കാളും കൂടുതൽ ഫോൺ കോളുകൾ മാതൃദിനത്തിലാണ് നടക്കുന്നത്. ഗ്രീറ്റിംഗ് കാർഡ് വിൽപ്പനയുടെ ഏകദേശം 65% നടക്കുന്നത് മാതൃദിനത്തിന് മുമ്പുള്ള അവസാന അഞ്ച് ദിവസങ്ങളിലാണ്. മാതൃദിന കാർഡുകളുടെ 80% വും സ്ത്രീകളാണ് വാങ്ങുന്നത്.

Keywords: News, National, New Delhi, Mother's Day, America, Woman,   Interesting Facts About Mother's Day.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia