എങ്ങനെ ബുക്ക് ചെയ്യാം
ഇതിനായി ആദ്യം https://www(dot)ftr(dot)irctc(dot)co(dot)in/ftr/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ ആദ്യം യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. വിജയകരമായി ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, ഒരു കോച്ച് അല്ലെങ്കിൽ ട്രെയിൻ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇതിൽ നിന്ന്, സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം യാത്രാ തീയതി, കോച്ചിന്റെ തരം തുടങ്ങിയ വിശദാംശങ്ങൾ നൽകാം.
തുടർന്ന് പണമടയ്ക്കാൻ നടത്താൻ കഴിയുന്ന പേയ്‌മെന്റ് പേജ് തുറക്കും. ഇതിനുശേഷം നിങ്ങളുടെ കോച്ചോ ട്രെയിനോ ബുക്ക് ചെയ്യാം. ട്രെയിൻ മുഴുവനായും അല്ലെങ്കിൽ ഏതെങ്കിലും കോച്ച് ബുക്ക് ചെയ്യുന്നതിനുമുമ്പ്, അതുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ, എസി 2 കം 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ തുടങ്ങി ഏത് കോച്ചും ബുക്ക് ചെയ്യാം.
നിരക്ക്
റെയിൽവേ ചട്ടങ്ങൾ അനുസരിച്ച്, കോച്ച് മുഴുവൻ ബുക്ക് ചെയ്യുകയാണെങ്കിൽ, മൊത്തം നിരക്കിനേക്കാൾ 30 മുതൽ 35 ശതമാനം വരെ അധിക നിരക്ക് നൽകേണ്ടിവരും. ഇതോടൊപ്പം, സെക്യൂരിറ്റി തുകയും അടയ്ക്കണം. ഇത് യാത്രയ്ക്ക് ശേഷം തിരികെ നൽകും. ഒരു കോച്ച് ബുക്ക് ചെയ്യാൻ 50,000 രൂപ വരെ നൽകേണ്ടതുണ്ട്. അതേസമയം, ട്രെയിൻ തന്നെ ബുക്ക് ചെയ്യാൻ ഒമ്പത് ലക്ഷം രൂപ വരെ നൽകേണ്ടി വന്നേക്കാം. യാത്രയുടെ 30 ദിവസം മുതൽ ആറ് മാസം മുമ്പ് വരെ ഈ റിസർവേഷൻ നടത്താം. യാത്ര മാറ്റിവെച്ചാൽ ബുക്കിംഗ് റദ്ദാക്കാനും കഴിയും.
Keywords: News, National, New Delhi, Indian Railway, Train, Indian Railways: How to book an entire coach or the train for a trip? Know process and cost.
< !- START disable copy paste -->