Follow KVARTHA on Google news Follow Us!
ad

Railway | റെയിൽവേ ടിക്കറ്റുകൾ ഡിജിറ്റലിലേക്ക്; പേപ്പർ ടിക്കറ്റ് ഉടൻ അവസാനിപ്പിക്കും

അഞ്ച് പ്രിന്റിംഗ് പ്രസുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചു, Train Ticket, Indian Railways, Malayalam News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിംഗ് സംവിധാനം ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്യും. ട്രെയിൻ ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്ന റെയിൽവേയുടെ അഞ്ച് പ്രിന്റിംഗ് പ്രസുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചു. നടപടികൾ പൂർത്തിയാകുന്നത് വരെ റെയിൽവേ ടിക്കറ്റുകളും രസീതുകളും അച്ചടിക്കുന്ന ജോലി പുറത്തുനിന്നു നടത്തും. ടിക്കറ്റ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതോടെ വ്യാജ റെയിൽവേ ടിക്കറ്റുകളുടെ കച്ചവടം തടയാനാകുമെന്നാണ് കരുതുന്നത്.

India, News, Railway, Train, Ticket, Digital, Paper Ticket, Railway Press, Online Booking, Reservation, Indian Railway tickets goes DIGITAL.

ബൈക്കുള-മുംബൈ, ഹൗറ, ഷക്കൂർബസ്തി-ഡൽഹി, റോയാപൂർ-ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ റെയിൽവേയുടെ പ്രിന്റിംഗ് പ്രസുകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടുള്ളത്. ഇവിടെയുള്ള ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കും. റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ റെയിൽവേ ടിക്കറ്റുകൾ, ക്യാഷ് രസീത് ബുക്കുകൾ ഉൾപ്പെടെ 46 തരം രേഖകൾ ഇവിടെ അച്ചടിക്കുന്നു. റെയിൽവേ പ്രിന്റിംഗ് പ്രസ് അടച്ചുപൂട്ടാനുള്ള തത്വത്തിലുള്ള തീരുമാനം 2019 മെയ് മാസത്തിലാണ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ അത് നടപ്പാക്കുകയാണ്.

ബോർഡിന്റെ ഉത്തരവ് പ്രകാരം റിസർവ്ഡ്-അൺ റിസർവ്ഡ് ടിക്കറ്റുകൾ ഉൾപ്പെടെ റെയിൽവേ ടിക്കറ്റുകൾ പൂർണമായി ഡിജിറ്റൈസ് ചെയ്യും. പൂർണമായും ഇത് നടപ്പിൽ വരുന്നത് വരെ റെയിൽവേ ടിക്കറ്റുകളും മറ്റ് രേഖകളും ഐബിഎസിന്റെയും ആർബിഐയുടെയും അംഗീകൃത പ്രിന്റിംഗ് പ്രസിൽ അച്ചടിക്കും. നിലവിൽ 81 ശതമാനം യാത്രക്കാരും ഓൺലൈനായി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 19 ശതമാനം ടിക്കറ്റുകളാണ് കൗണ്ടറുകളിൽ നിന്ന് വാങ്ങുന്നത്.

Keywords: India, News, Railway, Train, Ticket, Digital, Paper Ticket, Railway Press, Online Booking, Reservation, Indian Railway tickets goes DIGITAL.

Post a Comment