Follow KVARTHA on Google news Follow Us!
ad

Road | 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ റോഡ് നിര്‍മാണം! പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ

Malayalam News, ദേശീയ വാര്‍ത്തകള്‍, Ghaziabad-Aligarh Expressway
ന്യൂഡെല്‍ഹി: (www.kvartha.com) 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള ഏറ്റവും വ്യത്യസ്തമായ റെക്കോര്‍ഡാണിത്. ഗാസിയാബാദ്-അലിഗഡ് എക്സ്പ്രസ് വേയ്ക്കിടയിലുള്ള ദേശീയ 34ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചരിത്രം തീര്‍ത്തത്.
         
Malayalam News, Ghaziabad-Aligarh Expressway, National News, New Delhi News, Uttar Pradesh News, India makes world record by constructing 100 km road part of Ghaziabad-Aligarh Expressway in 100 hrs.

ഈ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ മെയ് 15 ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചു, മെയ് 19 ന് പുലര്‍ച്ചെ രണ്ട് മണിക്ക് 100 മണിക്കൂര്‍ കൊണ്ട് 112 കിലോമീറ്റര്‍ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. റോഡ് പണിയാന്‍ ജീവനക്കാരും തൊഴിലാളികളും 8-8 മണിക്കൂര്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ചു. 250 ഓളം തൊഴിലാളികളും 100 എന്‍ജിനീയര്‍മാരും ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തു. ഒരു മിനിറ്റുകൊണ്ട് മൂന്ന് മീറ്റര്‍ റോഡ് നിര്‍മിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പൊള്ളുന്ന ചൂടില്‍ തൊഴിലാളികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും വേണ്ടി നിരവധി അധിക ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ആംബുലന്‍സും ക്രമീകരിച്ചു. റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്നാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ നിര്‍മാണത്തിന് പഴയ സാധനങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. 51849 മെട്രിക് ടണ്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റും 2700 മെട്രിക് ടണ്‍ ബിറ്റുമിനും റോഡിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചു. റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ടീമിനെ അഭിനന്ദിച്ചു.

Keywords: Malayalam News, Ghaziabad-Aligarh Expressway, National News, New Delhi News, Uttar Pradesh News, India makes world record by constructing 100 km road part of Ghaziabad-Aligarh Expressway in 100 hrs.
< !- START disable copy paste -->

Post a Comment