Follow KVARTHA on Google news Follow Us!
ad

Train Travel | രാജധാനി എക്‌സ്പ്രസിൽ വാതിലടച്ച് കുറ്റിയിട്ട് സമീപം ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് പാൻട്രി ജീവനക്കാർ; കയറാനാകാതെ യാത്രക്കാർ വലഞ്ഞു; തുറന്നുകിടക്കുന്ന ഡോർ കണ്ടെത്താൻ ലഗേജുമായി ഓട്ടം; മുന്നോട്ടെടുത്ത ട്രെയിൻ ഗാർഡ് സിഗ്നൽ കൊടുത്ത് വീണ്ടും നിർത്തിച്ചു

റെയിൽവേ പൊലീസും ഇടപെട്ടു Malayalam News, Kerala News, Train News, Railway News, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (www.kvartha.com) രാജധാനി എക്‌സ്പ്രസിൽ കോചിന്റെ വാതിൽ അടച്ച് കുറ്റിയിട്ട് സമീപം പാൻട്രി ജീവനക്കാർ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് കയറാനാകാതെ യാത്രക്കാർ പാടുപെട്ടു. ലഗേജ് ഉള്ളത് കാരണം മറ്റ് വാതിൽ തേടി പോകാൻ കഴിയാത്തതിനാൽ പലർക്കും ട്രെയിനിനകത്തേക്ക് കടക്കാനായില്ല. ഇതിനിടയിൽ യാത്രക്കാർ കയറാതെ ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ റെയിൽവേ പൊലീസ് വിഷയം ഗാർഡിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഗാർഡ് സിഗ്നൽ കൊടുത്ത് ട്രെയിൻ വീണ്ടും നിർത്തിക്കുകയും യാത്രക്കാരെ കയറ്റി പുറപ്പെടുകയുമായിരുന്നു. ബുധനാഴ്ച പുലർചെ തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് കണ്ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം.

News, Kannur, Rajdhani Express, Train, Railway Police,  In Rajdhani Express, Pantry staff locked door and kept items nearby.

അധികൃതരുടെ ഇത്തരം അനാസ്ഥ ക്രൂരമാണെന്ന് യാത്രക്കാർ പറഞ്ഞു. പാൻട്രി കൈകാര്യം ചെയ്യുന്നവർക്ക് ട്രെയിനിൻ്റെ നിയന്ത്രണം ആര് കൊടുത്തുവെന്നാന്ന് യാത്രക്കാരുടെ ചോദ്യം. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരിക്കെ എളുപ്പത്തിന് വേണ്ടി യാത്രാ ബോഗികൾ കൂടി ഇവർ കയ്യടക്കുകയാണെന്നാണ് പരാതി. മിനുറ്റുകൾ മാത്രമാണ് രാജധാനി പോലുള്ള ട്രെയിനുകൾ പ്രധാന സ്റ്റേഷനുകളിൽ നിർത്തുന്നത്. അതിനകം ലഗേജുമായി ട്രെയിനിൽ കയറുകയെന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്.

ദീർഘദൂര യാത്രക്കാരാണ് മിക്കവാറും ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. അതിനാൽ ഇവരുടെ പക്കൽ ലഗേജും കൂടുതലായിരിക്കും. ഇവർക്കാണ് പാൻട്രി ജീവനക്കാരുടെ കടന്നുകയറ്റം മൂലം പ്രയാസങ്ങൾ ഏൽക്കേണ്ടി വരുന്നത്. കൂടാതെ കുടുംബമായി യാത്ര ചെയ്യുന്നവർക്കും, പ്രത്യേകിച്ചും കുട്ടികളും പ്രായമായവരും ഒപ്പമുണ്ടെങ്കിൽ മറ്റു ബോഗികളിലേക്ക് ഓടിപ്പോവുക പ്രയാസകരമാണ്.

പണം മുടക്കി ടികറ്റെടുത്തിട്ടും ട്രെയിനിൽ ശരിയായി കയറാനാവാത്തത് നീതീകരിക്കാനാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സുരക്ഷിതമായും പ്രയാസങ്ങളില്ലാതെയും യാത്ര ചെയ്യുന്നതിന് റെയിൽവേ നിരവധി പരിഷ്‌കാരങ്ങൾ വരുത്തുന്നുണ്ടെങ്കിലും അതിനെ തകിടം മറിക്കുന്ന ഒരുപറ്റം ജീവനക്കാരുടെ പ്രവർത്തനങ്ങൾ തടയാൻ അധികൃതർ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

News, Kannur, Rajdhani Express, Train, Railway Police,  In Rajdhani Express, Pantry staff locked door and kept items nearby.

Keywords: News, Kannur, Rajdhani Express, Train, Railway Police,  In Rajdhani Express, Pantry staff locked door and kept items nearby.
< !- START disable copy paste -->

Post a Comment