Follow KVARTHA on Google news Follow Us!
ad

Layoffs | ജീവനക്കാരെ വീണ്ടും കൂട്ടമായി പിരിച്ചുവിട്ട് മെറ്റ; ജോലി തെറിച്ചവരിൽ ഇന്ത്യയിലെ മുൻനിര ഉദ്യോഗസ്ഥരും

മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് നടപടി Layoffs, Meta, Social Media Jobs, Malayalam News, ദേശീയ വാർത്തകൾ
ന്യൂയോർക്ക്: (www.kvartha.com) ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. മൂന്നാം റൗണ്ട് പിരിച്ചുവിടലിൽ മൊത്തം 10,000 ജീവനക്കാർക്ക് പുറത്തേക്കുള്ള വഴി കാണിക്കാനാണ് കമ്പനിയുടെ തീരുമാനം. മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടൽ.

News, National, New York, World, Facebook, WhatsApp, Instagram, Layoffs, India, Meta, Job, In Latest Round Of Meta Layoffs, Top Executives In India Among Those Fired.

മൂന്ന് ഭാഗങ്ങളുള്ള പിരിച്ചുവിടലുകളുടെ അവസാന ഘട്ടത്തിൽ ബിസിനസ്, ഓപ്പറേഷൻസ് യൂണിറ്റുകളിലെ ജീവനക്കാർക്കാണ് ജോലി തെറിച്ചത്. മാർക്കറ്റിംഗ്, സൈറ്റ് സെക്യൂരിറ്റി, എന്റർപ്രൈസ് എൻജിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് ജീവനക്കാർ തങ്ങളെ പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മെറ്റയുടെ ഈ പിരിച്ചുവിടൽ ഇന്ത്യയിലെ പല ഉന്നത ഉദ്യോഗസ്ഥരെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ മാർക്കറ്റിംഗ് ഡയറക്ടർ അവിനാഷ് പന്ത്, മീഡിയ പാർട്ണർഷിപ്പ് ഡയറക്ടറും മേധാവിയുമായ സാകേത് ഝാ സൗരഭ് എന്നിവരാണ് ഇന്ത്യയിൽ ജോലി തെറിച്ച മെറ്റ പ്രമുഖർ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് അധികൃതരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മാർക്കറ്റിംഗ്, സൈറ്റ് സെക്യൂരിറ്റി, എന്റർപ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ പ്രവർത്തിക്കുന്ന പരമാവധി പേരെ നീക്കം ചെയ്യാനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ, 2022 നവംബറിൽ കമ്പനി 11,000 പേരെ പിരിച്ചുവിട്ടിരുന്നു. മെറ്റയുടെ ഇപ്പോഴത്തെ ഈ പിരിച്ചുവിടലിന് ശേഷം, കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2021 ജൂലൈ മാസത്തിന് തുല്യമാകും. 2020-ൽ കൊറോണ മഹാമാരിയുടെ സമയത്ത് കമ്പനി വൻതോതിലുള്ള നിയമനം നടത്തി. അത്തരമൊരു സാഹചര്യത്തിൽ, ജീവനക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായിരുന്നു.

എന്തുകൊണ്ടാണ് മെറ്റാ പിരിച്ചുവിടുന്നത്?

കഴിഞ്ഞ ഏതാനും മാസങ്ങളായി മെറ്റയുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം പണപ്പെരുപ്പവും ഡിജിറ്റൽ പരസ്യത്തിലെ കുറവും കണക്കിലെടുത്താണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. കൂടാതെ ചിലവ് ചുരുക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും മറ്റ് പല കാരണങ്ങളും കാരണം, മെറ്റയ്ക്ക് പുറമെ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ നിരവധി വൻകിട കമ്പനികൾ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്.

'കമ്പനിയുടെ രണ്ടാം റൗണ്ടിലെ പിരിച്ചുവിടലുകളുടെ ഭൂരിഭാഗവും നിരവധി മാസങ്ങൾക്കുള്ളിൽ നടക്കും, മിക്കവാറും മെയ് മാസത്തിൽ അവസാനിക്കും. ചില ചെറിയ റൗണ്ടുകൾ അതിനുശേഷം തുടരാം', മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് മാർച്ചിൽ പറഞ്ഞിരുന്നു. ഏറ്റവും പുതിയ പിരിച്ചുവിടൽ ഡബ്ലിനിലെ അന്താരാഷ്ട്ര ആസ്ഥാനത്തെ ഏകദേശം 490 ജീവനക്കാരെ അല്ലെങ്കിൽ ഏകദേശം 20% ഐറിഷ് ജീവനക്കാരെ ബാധിക്കുമെന്ന് ബുധനാഴ്ച സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു.

Keywords: News, National, New York, World, Facebook, WhatsApp, Instagram, Layoffs, India, Meta, Job, In Latest Round Of Meta Layoffs, Top Executives In India Among Those Fired.
< !- START disable copy paste -->

Post a Comment