Follow KVARTHA on Google news Follow Us!
ad

Protest | പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ കലാപം; പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി

ഇസ്ലാമാബാദില്‍ 144 പ്രഖ്യാപിച്ചു #Imran-Khan-Arrest-News, #Protest-News, #Islamabad-High-Court-News, #ലോക-വാർത്തകൾ
ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ കലാപം. പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്കും ലഹോറിലെ സൈനിക കമാന്‍ഡര്‍മാരുടെ വീടിന്റെ കോംപൗന്‍ഡിലേക്കും ഇരച്ചുകയറിയതായി വിവിധ പാക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഇസ്ലാമാബാദ് ഹൈകോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇമ്രാന്‍ ഖാനെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്ലാമാബാദില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

Imran Khan Supporters Break Into Army HQ After Arrest, Protests Across Pak, Islamabad, News, Imran Khan, Protest, High Court, Social Media, Criticism, Report, World

ലഹോര്‍, പെഷാവര്‍, കറാചി, ഗില്‍ജിത്, കാരക് തുടങ്ങിയ മേഖലകളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോര്‍ കമാന്‍ഡറുടെ വസതിയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വീട് തല്ലിതകര്‍ത്തു. ഇസ്ലാമാബാദില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കോടതി പരിസരത്ത് വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ ഇസ്ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് അമീര്‍ ഫാറൂഖ് ശക്തമായി വിമര്‍ശിച്ചു. കോടതിയുടെ പാര്‍കിങ് സ്ഥലവും ഹൈകോടതി മുറി പോലെ തന്നെ പരിഗണിക്കണമെന്ന് അഡീഷനല്‍ അറ്റോര്‍ണി ജെനറലും പ്രതികരിച്ചു. എത്രയും വേഗം ഇമ്രാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ടിയുടെ (പിടിഐ) തീരുമാനം. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

Keywords: Imran Khan Supporters Break Into Army HQ After Arrest, Protests Across Pak, Islamabad, News, Imran Khan, Protest, High Court, Social Media, Criticism, Report, World. 

Post a Comment